കേരളത്തിന്‍റെ വടക്കേയറ്റത്ത് കാസര്‍കോഡ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഹാക്കത്തോണ്‍ ആദ്യമായെത്തുന്പോള്‍ അത് സ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന് തന്നെ പുതിയ മാറ്റത്തിന് തുടക്കം കുറിക്കുകയാണ്. കേരള സ്റ്റാര്‍ട്ടപ്പ്മിഷന്‍റെ പിന്തുണയോടെ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സും ടെക് ടീമും ആദ്യമായാണ് ഇത്തരമൊരു ഹാക്ക് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിന്ന ഹാക്കത്തോണില്‍ പങ്കെടുത്തവര്‍ വിവിധ സാമൂഹിക വിഷയങ്ങളെ അഡ്രസ് ചെയ്യുന്ന സൊല്യൂഷന്‍സ് മുന്നോട്ട് വെച്ചു. സ്റ്റുഡന്‍റസ്, സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്സ് എന്നിവരുള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഹാക്കത്തോണ്‍, ഐഡിയ സ്റ്റേജിലുള്ളവര്‍ക്ക് എങ്ങനെ പ്രോട്ടോടൈപ്പിലേക്കും പ്രൊഡക്ററിലേക്കും വളരാമെന്ന് വിശദീകരിച്ചു.കേരളത്തിന്‍റെ അങ്ങ് വടക്കേയറ്റത്ത്, കാസര്‍കോട്, മൂന്നുദിവസം നീണ്ട ഹാക്ക് സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്പോള്‍ അത് കേരളത്തിലെ ഓരോ ഇടങ്ങളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സസ്റ്റയിനബിളായി വളരാനുള്ള പ്രോത്സാഹനം നല്‍കുന്ന നല്ല ഇനിഷ്യേറ്റീവാകുക കൂടിയാണ്.
റോബോട്ടിക്സ, ഫിന്‍ടെക്ക്, ഹോസ്പിറ്റില്‍ മാനേജമെന്‍റ്, ട്രാഫിക് കണ്‍ട്രള്‍ സിസ്റ്റം, ഹാര്‍ഡ്വെയര്‍, ഹെല്‍ത്ത്, ഫാമിംഗ് മേഖലകളില്‍ ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പല പരിഹാരവും, ഹാക്കില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളും സ്റ്റാര്‍ട്ടപ്പുകളും മുന്നോട്ട് വെച്ചു.റോബോട്ടിക്സ് -സോഫ്റ്റ്വെയര്‍-ബിസിനസ് സെക്ടറില്‍ പ്രത്യേക സെഷനുകളും ഫണ്ടിംഗും പിച്ച് ഡക്കും വിശദമാക്കുന്ന സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിന്‍റെ വര്‍ക്കുഷോപ്പും, വണ്‍ ടു വണ്‍ മെന്‍ററിംഗും ഹാക്കത്തോണിലുണ്ടായിരുന്നു. പ്രൊഡക്ട് ഫീസിബിലിറ്റി, സോഷ്യല്‍ റെലവന്‍സ്,മാര്‍ക്കറ്റ് പൊട്ടന്‍ഷ്യല്‍ എന്നിവ അടിസ്ഥാനമാക്കി ഹാക്കത്തോണിലെ വിജയികളെ തെരഞ്ഞെടുത്തു.
ഫിന്‍ടെക്ക് ആപ്ലിക്കേഷനിലൂടെ ചിട്ടികളെ ഓര്‍ഗനൈസ്ഡും ഡിജിറ്റലുമാക്കുന്നസൊല്യൂഷന്‍ അവതരിപ്പിച്ച Chitme ടീം ഒന്നാമതെത്തി. 25,000 രൂപയും ഇന്‍കുബേഷനും മെന്‍ററിംഗ് സപ്പോര്‍ട്ടും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നല്‍കും. സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് അഗ്രിക്കള്‍ചറിനെ സപ്പോര്‍ട്ട് ചെയ്യുന്ന സൊല്യുഷന്‍ അവതരിപ്പിച്ച Farmstock, എല്ലാ ഷോപ്പുകളിലും ഇന്‍റഗ്രേറ്റ് ചെയ്യാന്‍ പറ്റുന്ന ലോയല്‍റ്റി കാര്‍ഡ് ഡെവലപ്പ് ചെയ്ത Gitzberry ടീം ,എയര്‍പ്യൂരിഫിക്കേഷന്‍ സിസ്റ്റം ഇന്‍ട്രഡ്യൂസ് ചെയ്ത smartvent എന്നിവര്‍ മറ്റ് മികച്ച പ്രോഡക്റ്റുകളായി. സ്കെയിലപ്പിന് ആവശ്യമായ സപ്പോര്‍ട്ട് ഈ ടീമുകള്‍ക്ക് ലഭിക്കും. —
മികച്ച ആശയങ്ങളുടെ വേദിയായി കാസര്‍കോട് സ്റ്റാര്‍ട്ടപ്മിഷന്‍റെ ഹാക്കത്തോണ്‍
By News Desk1 Min Read
Related Posts
Add A Comment