ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ 1000 കോടി നിക്ഷേപം നേടി എനര്‍ജി സ്റ്റാര്‍ട്ടപ്പ് . പൊല്യൂഷന്‍ ഉണ്ടാക്കാത്ത ക്ലീന്‍ എനര്‍ജി മേഖലയിലെ സ്റ്റാര്‍ട്ടപ്പ് Avaada എനര്‍ജിയാണ് 1000 കോടി നേടിയത്. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ പദ്ധതികളുടെ ലീഡിംഗ് ഡെവലപ്പറാണ് ഡല്‍ഹി കേന്ദ്രമായ Avaada. ജര്‍മ്മന്‍ ഡെവലപ്മെന്റ് ഫിനാന്‍സ് ഇന്സ്റ്റിസ്റ്റ്യൂഷനായ DEG, നെതര്‍ലാന്റ്സ് ഡെവലപ്മെന്റ് ഫിനാന്‍സ് കമ്പനി FMO എന്നിവയും നിക്ഷേപം നടത്തി. 2.4 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ Avaada നിക്ഷേപം വിനിയോഗിക്കും . Vineet Mittal ഫൗണ്ടറായ Avaada 2009 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.