ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്ത് LEAPS. UDAAT ഫൗണ്ടേഷന്റെ ആദ്യ ഘട്ട പദ്ധതിയാണ് ലൈഫ് എന്‍ഹാന്‍സിങ് അസിസ്റ്റീവ് പ്രൊഡക്ട് ആന്റ് സോഫ്റ്റ്വയര്‍ സൊല്യൂഷന്‍(LEAPS). UDAAT ഫൗണ്ടേഷനൊപ്പം സഹൃദയ സര്‍വീസസ് ആന്റ് ചാരിറ്റിയും Astrek ഇന്നവേഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത് . മേക്കര്‍വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത റോബോട്ടിക് സ്റ്റാര്‍ട്ടപ്പാണ് Astrek Innovations. ഭിന്നശേഷിയുള്ള കുട്ടികളെ സ്വയംപര്യാപ്തരാക്കാന്‍ ലക്ഷ്യമിട്ട് സോന ജോസിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചതാണ് UDAAT. കൊച്ചിയില്‍ കൊച്ചൗസേപ് ചിറ്റിലപ്പിള്ളി 43 വിദ്യാര്‍ഥികള്‍ക്ക് കിറ്റ് വിതരണം ചെയ്തു.