30 ടോറന്റ് വെബ്‌സൈറ്റുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. കോപ്പിറൈറ്റ് ലംഘിച്ചെന്ന് കാണിച്ച് ഫിലിം പ്രൊഡക്ഷന്‍ കമ്പനികള്‍ നല്‍കിയ പരാതിയിലാണ് നടപടി. RARBG,Extra Torrent, Pirate Bay തുടങ്ങിയവയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത് . UTV Communications, Twentieth Century Fox എന്നിവയാണ് ടോറന്റ് വെബ്‌സൈറ്റുകള്‍ക്കെതിരെ പരാതി നല്‍കിയത്. സിനിമ, മ്യൂസിക്, ഷോസ് എന്നിവയുടെ സ്ട്രീമിങ്ങ്, ഹോസ്റ്റിംഗ്, റീപ്രൊഡ്യൂസിങ്ങ്, ഡിസ്ട്രിബ്യൂട്ടിങ് എന്നിവയ്ക്കാണ് വിലക്ക്.