To push emobility, Telangana Govt To Release their own electric vehicle rules soon

ഇലക്ട്രിക് വാഹന നയവുമായി തെലുങ്കാന

സീറോ എമിഷന്‍ മൊബിലിറ്റി എന്ന ലക്ഷ്യവുമായി സംസ്ഥാന ഇലക്ട്രിക് വാഹന നയം പ്രഖ്യാപിക്കാന്‍ തെലുങ്കാന ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മെയ് 19ന് ശേഷം നയപ്രഖ്യാപനം ഉണ്ടായേക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കാനും ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് തെലുങ്കാനയുടെ ഇലക്ട്രിക് വാഹന നയം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജന്‍ പറഞ്ഞു.

യൂബറുമായി ചേര്‍ന്ന് മഹീന്ദ്ര, 50 ഇലക്ട്രിക് വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജയേഷ് രഞ്ജന്‍. ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്കുള്ള തെലുങ്കാനയുടെ വലിയ ചുവടുവെപ്പാണ് ഇത്. ഇലക്ട്രിക് വാഹനങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ലക്ഷ്യമെന്നും ജയേഷ് രഞ്ജന്‍ വ്യക്തമാക്കി.

ഹൈദരാബാദില്‍ 30 ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് തെലുങ്കാന സര്‍ക്കാര്‍. ഹൈദരാബാദില്‍ ഇതിനോടകം 30 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇലക്ട്രിക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ചുവടുപിടിച്ചാകും തെലുങ്കാന സര്‍ക്കാരിന്റെ ഇവി നയവും. സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബാകാന്‍ ഈ നയം സഹായകരമാകും. ഇലക്ട്രിക് വാഹന ഉടമകളില്‍ നിന്ന് റോഡ് ടാക്‌സ് പിരിക്കില്ലെന്ന് കഴിഞ്ഞ ജനുവരിയില്‍ തെലുങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് തന്നെ ആദ്യം

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് മെട്രോ സ്റ്റേഷനുകളില്‍ ചാര്‍ജിംഗ് സൗകര്യമേര്‍പ്പെടുത്തുകയും ചെയ്യും. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന 4000ത്തോളം പൊതുഗതാഗത വാഹനങ്ങള്‍ റീപ്ലേസ് ചെയ്ത് ഇലക്ട്രിക് വാഹനങ്ങളാക്കാനുള്ള ശ്രമവും തെലുങ്കാന സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 40 ഇലക്ട്രിക് ബസുകള്‍ തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിരത്തിലിറക്കി.

Telangana government has finalised its state electric vehicle policy. This will be announced after the model code of conduct for the General Elections ends on May 19. The policy will complement the central government initiatives under FAME II. While speaking at the launch of the programme in Hyderabad, Jayesh Ranjan, the state principal secretary of industries, IT and commerce said that the policy will address the problems in the emobility sector from the state perspective and will also compliment the central government initiatives under FAME II to encourage adaptation of electric vehicles

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version