Know all about Hyundai Kona, India's first fully electric SUV| Channeliam

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യത്തെ ലോങ് റണ്‍ ഇലക്ട്രിക് എസ്‌യുവി Kona ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 25.30 ലക്ഷം രൂപയാണ് വില. കംപ്ലീറ്റ് നോക്ക്ഡ് ഡൗണ്‍ രീതിയില്‍ എത്തിക്കുന്ന കോനയുടെ അസംബ്ലിങ് ചെന്നൈയിലെ പ്ലാന്റിലാണ് നടക്കുന്നത്.

സവിശേഷതകള്‍

രണ്ട് വ്യത്യസ്ത ബാറ്ററി പാക്കുകളിലാണ് Kona എസ്‌യുവി എത്തുന്നത്. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 57 മിനിറ്റ് കൊണ്ട് 80 % ചാര്‍ജ് ചെയ്യാം.Eco, Eco Plus, Comfort, Sport എന്നീ നാല് ഡ്രൈവ് മോഡുകളില്‍ Kona Electric ലഭ്യമാകും. ഈ വര്‍ഷം പുറത്തിങ്ങാനിരിക്കുന്ന എംജിയുടെ ഇലക്ട്രിക് എസ് യുവി eZS EV ആയിരിക്കും കോനയുടെ പ്രധാന എതിരാളിയെന്നാണ് വാഹനവിപണിയിലെ വിലയിരുത്തല്‍.

ബേസ് വേരിയന്റ്

സ്റ്റാന്റേഡ് കോനയില്‍ 39.2 kWh ലിഥിയം അയോണ്‍ പോളിമര്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 131 ബിഎച്ച്പിയും 395 എന്‍എം ടോര്‍ക്കുമേകും ഉല്‍പ്പാദിപ്പിക്കും.

ഉയര്‍ന്ന വേരിയന്റ്

ഈ വകഭേദത്തില്‍ 64 kWh ബാറ്ററിയാണ് കപ്പാസിറ്റി. 7.2 സെക്കന്റില്‍ പരമാവധി വേഗത നൂറ് കി.മീറ്ററാണ്.

വെല്ലുവിളികള്‍

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി മതിയായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്‌ട്രെക്ചറുകളില്ലാത്തതാണ്. ടോപ് സ്‌പെക്കായ Cretaയേക്കാള്‍ 10 ലക്ഷം രൂപ കൂടുതലാണെന്നത് മാര്‍ക്കറ്റില്‍ ഹ്യൂണ്ടായ് Kona എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version