Uncategorized

ഇന്ത്യന്‍ കോഫി കിംഗിന്റെ തുടക്കവും ഒടുക്കവും സംരംഭകരോട് പറയുന്നത്

മംഗലൂരുവില്‍ നേത്രാവതി നദിയില്‍ ജീവിതം അവസാനിപ്പിച്ച വി.ജി.സിദ്ധാര്‍ഥ ഇന്ത്യന്‍ കോഫി കിംഗായതും ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞതും അമ്പരിപ്പിക്കുന്ന വേഗതയിലാണ്.

ബിസിനസ് വളര്‍ച്ചയ്ക്ക് പിന്നില്‍

ചിക്കമംഗലൂരുവില്‍ കോഫി പ്ലാന്റേഷന്‍ ഉടമയുടെ മകനായി ജനിച്ച സിദ്ധാര്‍ഥ, സ്റ്റോക് ബ്രോക്കിംഗ് ബിസിനസിലാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് വിവിധ മേഖലകളില്‍ സിദ്ധാര്‍ത്ഥ ബിസിനസ് സാമ്രാജ്യം വളര്‍ത്താന്‍ ശ്രമിച്ചു. കോഫി ബിസിനസില്‍ 140 വര്‍ഷത്തെ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന സിദ്ധാര്‍ഥയ്ക്ക് പക്ഷെ റിയല്‍റ്റിയിലും, ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റീസിലുമുള്‍പ്പെടെ നടത്തിയ വലിയ നീക്കങ്ങള്‍ പാളി.

കഫെ കോഫി ഡേയുടെ ആരംഭം

ഇന്ത്യയില്‍ കോഫിയുടെ മുഖം തന്നെ മാറ്റിയ കഫെ കോഫി ഡേ ആരംഭിച്ചത് 1994ല്‍ ബംഗളൂരുവിലായിരുന്നു. ഇന്നത് രാജ്യത്തെ ഏറ്റവും വലിയ കോഫി ഷോപ്പ് ചെയിനാണ്. 200 സിറ്റികളിലായി 1500ഓളം കഫെകളാണ് കോഫി ഡേയ്ക്കുള്ളത്. ഇന്ത്യയില്‍ 25000ത്തിലധികം ജീവനക്കാര്‍ സിസിഡിയ്ക്കുണ്ട്. കൂടാതെ പ്രാഗ്, വിയന്ന, ക്വാലലംപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും കഫെ കോഫി ഡേയ്ക്ക് ഔട്ട്‌ലറ്റുകളുണ്ട്. 2015ലാണ് കോഫി ഡേ പബ്ലിക് കമ്പനിയായത്.

ബിസിനസ് പോര്‍ട്ഫോളിയോ വളര്‍ത്താന്‍ ശ്രമം

ബിസിനസ് പോര്‍ട്‌ഫോളിയോ എക്‌സ്പാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി സിദ്ധാര്‍ഥ ഐടി സെക്ടറില്‍ ഗ്ലോബല്‍ ടെക്‌നോളജി വെന്‍ച്വേഴ്‌സ് എന്നൊരു കമ്പനിയും ഫിനാന്‍ഷ്യല്‍ സെക്ടറില്‍ ശിവന്‍ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ആരംഭിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ മൈന്റ് ട്രീയിലെ 20.41 ശതമാനം സ്റ്റേക്ക്, ലാര്‍സന്‍&ടര്‍ബോയ്ക്ക് വിറ്റ് സിദ്ധാര്‍ത്ഥ ഫിനാന്‍ഷ്യല്‍ ലയബിലിറ്റിയിലെ 2900 കോടിയോളം തിരിച്ചടച്ചു.

എസ്.എം.കൃഷ്ണയുടെ മരുമകന്‍

കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയായിരുന്ന എസ്.എം.കൃഷ്ണയുടെ മരുമകന്‍ എന്ന നിലയ്ക്ക് രാഷ്ട്രീയ ബന്ധങ്ങളും സിദ്ധാര്‍ഥയ്ക്ക് കൂടെയുണ്ടായിരുന്നു. 2017 സെപ്തംബറില്‍ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് നടത്തിയതോടെയാണ് ബിസിനസ് ലോകത്തെ തകര്‍ച്ചറിയാന്‍ തുടങ്ങിയത് . കോഫി ഡേ നഷ്ടം നേരിട്ടു. കോഫി ഡേയിലെ തന്റെ സ്റ്റേക് കൊക്കകോളയ്ക്ക് വില്‍ക്കാനുള്ള ചര്‍ച്ച നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംരംഭകര്‍ക്കൊരു സന്ദേശം നല്‍കി സിദ്ധാര്‍ഥ

എന്‍ട്രപ്രണറെന്ന നിലയില്‍ താന്‍ പരാജിതനായിരുന്നുവെന്ന് കത്തിലെഴുതിവെച്ചാണ് ലോകമാകെ ശ്രദ്ധിച്ച ഒരു ബ്രാന്‍ഡിന്റെ ഫൗണ്ടര്‍ സ്വയം അവസാനിപ്പിച്ചത്. മികച്ച സ്ട്രാറ്റജിയോടെ ഒരു ബ്രാന്‍ഡ് ബില്‍ഡ് ചെയ്ത സിദ്ധാര്‍ത്ഥും സാമ്പത്തിക ദുരൂഹതകളവശേഷിപ്പിച്ച് ജീവിതമൊടുക്കിയ സിദ്ധാര്‍ത്ഥും എല്ലാ സംരംഭകര്‍ക്കും ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.കോഫി ബിസിനസിനൊപ്പം ഐടി, റിയല്‍റ്റി, ഫിനാന്‍സ്, വുഡ് പ്രൊസസിംഗ്, ഹോസ്പിറ്റാലിറ്റി, ഫര്‍ണ്ണിച്ചര്‍ എന്നിങ്ങനെ വിവിധ സെക്ടറുകളിലൂടെ എക്സ്പാന്‍ഷന് ശ്രമിച്ച സിദ്ധാര്‍ത്ഥിന് ബിസിനസ് കൈവഴക്കം എല്ലാ മേഖലയിലും നിലനിര്‍ത്താന്‍ ആകാഞ്ഞത് പ്രധാന തിരിച്ചടിയായി. തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം കടം പെരുകിയതും ഫിനാന്‍ഷ്യല്‍ ട്രാന്‍സ്പരന്‍സി പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടതുമായിരിക്കാം failing to create the right profitable business model despite my best efforts എന്ന് അവസാന കത്തില്‍ എഴുതി ഒരു മഹാനദിയില്‍ ജീവിതം ഒടുക്കാന്‍ സിദ്ധാര്‍ത്ഥയെ പ്രേരിപ്പിച്ചത്..

Tags

Leave a Reply

Back to top button
Close