The Star in Me, an exclusive digital platform for women professionals | Channeliam

നക്ഷത്രങ്ങളേ ഇതിലേ ഇതിലേ

ഐഐഎം കോഴിക്കോട് നിന്ന് ഗ്രാജ്വേഷന്‍ നേടിയ ഉമ കസോചി 18 വര്‍ഷത്തോളം ജോലി ചെയ്ത ശേഷമാണ് സ്റ്റാര്‍ട്ടപ്പ് എന്ന ആശയത്തിലേക്ക് എത്തുന്നത്. കൂട്ടിന് സഹപ്രവര്‍ത്തകയായിരുന്ന മഹുവ മുഖര്‍ജിയുമുണ്ടായിരുന്നു. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ഇരുവരെയും പ്രേരിപ്പിച്ചത് ബംഗളൂരുവില്‍ നടന്ന ഒരു ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സായിരുന്നു.70ലധികം പേര്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ സ്ത്രീകളായി ഉമയും മഹുവയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ സംഭവം ഇരുവരെയും ഏറെ ചിന്തിപ്പിച്ചു. വ്യത്യസ്തമാര്‍ന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള ഈ രണ്ട് വനിതകള്‍ ജോലി രാജിവെച്ച് The Star in me എന്ന സ്റ്റാര്‍ട്ടപ്പ് തുടങ്ങി.

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രൊഫഷണല്‍ ഇക്കോസിസ്റ്റം

സ്ത്രീകള്‍ക്കായുള്ള പ്രൊഫഷണല്‍ ഇക്കോസിസ്റ്റമാണ് The Star in Me. പ്രൊഫഷണല്‍ സ്റ്റാന്റ്പോയിന്റില്‍ നിന്ന് ചെയ്യാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് ഈ സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്ഫോമൊരുക്കുന്നു. പേഴ്സണല്‍ ബ്രാന്റിംഗ്, നെറ്റ്വര്‍ക്കിംഗ്, കരിയര്‍ ഗൈഡന്‍സ്, മെന്ററിംഗ് തുടങ്ങി തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതില്‍ വരെ സ്ത്രീകള്‍ക്ക് വഴികാട്ടിയാകുന്നു രണ്ട് വനിതകള്‍ ഫൗണ്ടേഴ്സായ The star in me.

ഓര്‍ഗനൈസേഷനുകള്‍ക്കായും

സ്ത്രീകള്‍ക്കായി മാത്രമല്ല, ഓര്‍ഗനൈസേഷനുകളിലെ വിവിധ പ്രശ്നങ്ങള്‍ക്കും The star in me സൊല്യൂഷന്‍ നല്‍കുന്നു. സ്ത്രീകളിലെ ടാലന്റുകളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും ഈ സ്റ്റാര്‍ട്ടപ്പ് സഹായിക്കുന്നു. സ്ത്രീകള്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കും ഒരുപോലെ വിജയത്തിലെത്താനുള്ള സഹായങ്ങള്‍ ചെയ്തുനല്‍കുകയാണ് The star in me എന്ന സ്റ്റാര്‍ട്ടപ്പിന്റെ ദൗത്യം. വെന്റേഴ്‌സിന് അവരുടെ പ്രൊഡക്ടുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വൈവിധ്യമാര്‍ന്നൊരു മാര്‍ക്കറ്റ്‌പ്ലേസും ഈ സ്റ്റാര്‍ട്ടപ്പ് ഒരുക്കുന്നു. ഓര്‍ഗനൈസേഷനുകള്‍ക്കായി കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദ സ്റ്റാര്‍ ഇന്‍ മീ ടീം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version