പരിസ്ഥിതിക്കും ദോഷമില്ല, കുഞ്ഞുങ്ങള്‍ക്കും കംഫര്‍ട്ടബിള്‍
കുഞ്ഞുങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡിസ്പോസിബിള്‍ ഡയപ്പറുകള്‍ ഉപയോഗശേഷം വെയ്സ്റ്റായി തളളുകയാണ് പതിവ്. ഇത് പരിസ്ഥിതിക്ക് ഏറെ ദോഷകരമാണ്. മാത്രമല്ല, മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഡയപ്പറുകളില്‍ പലതും കുഞ്ഞുങ്ങളുടെ നേര്‍ത്ത സ്കിന്നിന് എത്ര നല്ലതാണെന്ന കാര്യത്തിലും സംശയമുണ്ട്. 2012ല്‍ തന്റെ ഒരു വയസ്സ് പ്രായമുള്ള മകനുവേണ്ടി യുഎസില്‍ നിന്ന് സഹോദരി ക്ലോത്ത് ഡയപ്പറുകള്‍ വാങ്ങിക്കൊണ്ടുവന്നപ്പോള്‍ കൃഷ്ണന് എന്ന മാര്‍ക്കറ്റിംഗ് ടീച്ചറും ചിന്തിച്ചത് മറിച്ചായിരുന്നില്ല. കുഞ്ഞിന് ഏറെ കംഫര്‍ട്ടബിളായ ആ ക്ളോത്ത് ഡയപ്പറിന്റെ കാര്യത്തില്‍ കൃഷ്ണനും ഭാര്യയും സംതൃപ്തരായിരുന്നു. സാധാ ഡയപ്പറുകള്‍ക്ക് പകരം ക്ളോത്ത് ഡയപ്പറുകള്‍ ഇന്ത്യില്‍ നിര്മ്മിക്കുന്നതിനെക്കുറിച്ചായി കൃഷ്ണന് ചിന്തിച്ചത്. പരിസ്ഥിതിയ്ക്ക് ദോഷകരമല്ലാത്ത, റീയൂസബിളായ ക്ലോത്ത് ഡയപ്പറെന്ന ആശയത്തിലേക്കാണ് കൃഷ്ണന് എത്തിയത്.
മികച്ച പ്രതികരണം ലഭിച്ച് മുന്നേറി Bumberry
ട്രഡീഷണല്‍ ക്ലോത്ത് ഡയപ്പറിനേക്കാള്‍ 5 മടങ്ങ് ഗുണമേന്മകളാണ് ബംബെറിക്കുള്ളതെന്ന് ഫൗണ്ടര്‍ കുട്ടി കൃഷ്ണ് പറയുന്നു. അതേസമയം ഡിസ്പോസിബിള്‍ ഡയപ്പറിനോട് ഏറെ അടുത്തുനില്‍ക്കുന്നതുമാണ് ബംബെറി ഡയപ്പറുകള്‍. 6 വര്‍ഷമായി ബംബെറി എന്ന ബ്രാന്റ് പിറന്നിട്ട്. മികച്ച പ്രതികരണം ലഭിച്ച് മുന്നേറുന്ന ഈ ബ്രാന്റിന്റെ ഇന്ത്യയിലെ ആദ്യ മാനുഫാക്ചറിംഗ് യൂണിറ്റ് കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ആരംഭിച്ചു.ബംബൂ കോട്ടണ്‍ പാഡ്, പോക്കറ്റ് ഡയപ്പര്‍ എന്നിങ്ങനെ രണ്ട് മെറ്റീരിയലുകളിലാണ് ബംബെറി ഡയപ്പറുകള്‍ ലഭ്യമാകുന്നത്. അമേരിക്കന്‍ അക്കാദമി പീഡിയാട്രിക് ഗൈഡ്ലാനാണ് Bumberry ഫോളോ ചെയ്യുന്നത്.
ആമസോണ്‍ ഇന്ത്യയിലും ലുലു ഫാഷന്‍ സ്റ്റോറിലും
2013ലാണ് Bumberry ആമസോണ്‍ ഇന്ത്യയിലും ലുലു ഫാഷന്‍ സ്റ്റോറിലും ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് ഫസ്റ്റ്ക്രൈ.കോം അവരുടെ പ്ലാറ്റ്ഫോമിലും Bumberry ഡയപ്പറുകള്‍ വില്‍പ്പന നടത്താനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നു. ബംഗളൂരുവിലും മുംബൈയിലുമാണ് Bumberry പ്രൊഡക്ടുകള്‍ കൂടുതല്‍ വില്‍പ്പന നടത്തിയിട്ടുള്ളത്. കേരളമുള്‍പ്പെടെ സൗത്ത് ഇന്ത്യയിലുടനീളം ഓണ്‍ലൈനായി മാത്രമല്ല ഓഫ്ലൈനായും ബംബെറി വില്‍ക്കുന്നുണ്ട്. ബോംബെ, ഡെല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സെലക്ടഡ് സ്റ്റോറുകളിലും ബംബെറി പ്രൊഡക്ടുകള്‍ ലഭ്യമാണ്.
ലക്ഷ്യം ഓഫ്ലൈന് സ്റ്റോറുകളുടെ വളര്‍ച്ച
2019 അവസാനമാകുമ്പോഴേക്കും 1000 സ്റ്റോറുകളിലെങ്കിലും പ്രൊഡക്ട് അവതരിപ്പിക്കുകയാണ് Bumberry ലക്ഷ്യമിടുന്നത്. 2 പേര് മാത്രമുള്ള കമ്പനിയായി തുടങ്ങിയ ബംബെറിയില്‍ ഇപ്പോള്‍ 35 പേരാണ് പ്രവര്‍ത്തിക്കുന്നത്. ഓഫ്ലൈന് സ്റ്റോറുകളില്‍ ഫോക്കസ് ചെയ്യാനുള്ള ശ്രമത്തിലാണ് ബംബെറിയിപ്പോള്.