ഇന്ത്യന്‍ റെയില്‍വേയില്‍ ഇനി QR കോഡ് ബേസ് ചെയ്തുള്ള ടിക്കറ്റ് ബുക്കിംഗ്. QR കോഡ് ഉപയോഗിച്ച് അണ്‍റിസര്‍വ്ഡ് ടിക്കറ്റ് ഇനി ക്യൂ നില്‍ക്കാതെ എടുക്കാം. റെയില്‍വേ സ്റ്റേഷനുകളില്‍ പതിച്ചിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് UTS ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവരെ റെയില്‍വേ സ്റ്റേഷന്റെ 30-50 മീറ്റവര്‍ വരെ അകലെ നിന്ന് വേണമായിരുന്നു UTS ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍. 12 പ്രധാന സ്റ്റേഷനുകളിലാണ് പേപ്പറലെസ് അണ്‍റിസര്‍വ്ഡ് മൊബൈല്‍ ടിക്കറ്റ് സംവിധാനം ആദ്യം ലഭ്യമാക്കുന്നത്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തീരുമാനിക്കുന്ന യാത്രക്കാര്‍ക്ക് ഈ ഫെസിലിറ്റി ഉപകാരപ്രദമാകും.