ആരോഗ്യത്തിന് വേണം പുതിയ ഭക്ഷണസംസ്ക്കാരം
ആവശ്യപ്പെടുന്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറ് ചെയ്യപ്പെടുന്ന ഇക്കാലത്ത് ഭക്ഷണത്തിലെ ന്യൂട്രീഷണല്‍ കണ്ടന്റിനെ കുറിച്ചോ ഭക്ഷണം എത്രമാത്രം ഹൈജിനീക് ആണെന്നോ ആരും അന്വേഷിക്കാറില്ല. ഇന്ത്യയിലെ 30 ശതമാനത്തിലധികം ആളുകളും ലൈഫ്സ്റ്റൈല്‍ രോഗങ്ങളാല്‍ വലയുന്നവരാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. ചിട്ടയല്ലാത്ത ഭക്ഷണരീതിയും ഫുഡിന്റെ ക്വാളിറ്റി കുറവുമാണ് അതിന് പ്രധാന കാരണങ്ങള്‍. നല്ല ഭക്ഷണ സംസ്ക്കാരം പ്രൊമോട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെ MealD എന്ന സ്റ്റാര്‍ട്ടപ്പ്, ആഹാരവും മനുഷ്യനുമായുള്ള ബന്ധം നമ്മെ ഓര്‍മ്മിപ്പിക്കുന്നു
വാഴയിലയില്‍ പൊതിഞ്ഞ മീല്‍
ലജേഷ്, ഷമീല, ഗഫൂര്‍ എന്നിവരാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന MealDയുടെ കോഫൗഴ്സ്. ക്ലൗഡ് കിച്ചനാണ് MealDയുടെ ബിസിനസ് മോഡല്‍. ഭക്ഷണം ഉണ്ടാക്കാനുള്ള ഇന്ഗ്രിഡയന്സ് ശേഖരിക്കുന്നത് മുതല്‍ കണ്‍സ്യൂമറുടെ കൈയില്‍ ഭക്ഷണം എത്തുന്നത് വരെ ഓരോ കാര്യത്തിലും മീല്ഡിയുടെ കൈയും കണ്ണുമെത്തുന്നു. പാക്കേജിംഗാണ് മീല്ഡിയുടെ മറ്റൊരു പ്രത്യേകത. വാഴയിലയിലാണ് ഭക്ഷണം പൊതിഞ്ഞുനല്‍കുന്നത്. പ്ലാസ്റ്റിക് വളരെ കുറവാണ് ഉപയോഗിക്കുന്നത്. 2 ഷെഫുകളാണ് കിച്ചന് ടീമിലുള്ളത്.
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം
മൊബൈല്‍ ആപ്പ് വഴി മീല്‍സ് പ്രീ ബുക്ക് ചെയ്യാന്‍ കഴിയും. ഒരു ഡിജിറ്റല്‍ ഫുഡ് വാലെറ്റുമുണ്ട് മീല്ഡിയ്ക്ക്. ഭക്ഷണം വയര്‍ നിറയ്ക്കാന്‍ മാത്രല്ല, അത് മനസും നിറയ്ക്കണം. ജങ്ക് ഫുഡുകളിലേക്ക് വീണുപോയ പുതിയ തലമുറയെ തിരിച്ച് നല്ല ഭക്ഷണ സംസ്കാരത്തിലേക്ക് കൊണ്ടുവരിക എന്ന ദൗത്യത്തിലാണ് MealD.