ഡ്രോണ്‍ ഡെലിവറിയ്ക്ക് പദ്ധതിയുമായി സ്‌പൈസ് ജെറ്റും ത്രോട്ടില്‍ എയര്‍സ്‌പേസും. സ്‌പൈസ് എക്‌സ്പ്രസ് കാര്‍ഗോ സര്‍വീസും ഡ്രോണ്‍ നിര്‍മ്മാതാക്കളായ ത്രോട്ടില്‍ എക്‌സ്പ്രസും നടപ്പിലാക്കുന്ന പദ്ധതി പരിശോധനാ ഘട്ടത്തില്‍. റെഗുലേറ്ററി അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ സ്‌പൈസ് എക്‌സ്പ്രസിന് പ്രവര്‍ത്തനാനുമതി ലഭിക്കുമെന്നും റിപ്പോര്‍ട്ട്. സ്‌പൈസ് എക്‌സ്പ്രസ് നിലവില്‍ നടത്തുന്നത് ആഴ്ച്ചയില്‍ ഒന്‍പത് കാര്‍ഗോ ഫ്‌ളൈറ്റ് സര്‍വീസുകള്‍. ഇന്ത്യന്‍ ഡ്രോണ്‍ മാര്‍ക്കറ്റ് 2021 ഓടെ 885.7 മില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുമെന്ന് ബിഐഎസ് റിസര്‍ച്ച്.

Share.

Comments are closed.

Exit mobile version