ബില്ലുകളുള്‍പ്പെടെയുള്ള ഡോക്കുമെന്റുകള്‍ സ്മാര്‍ട്ടായി സ്റ്റോര്‍ ചെയ്യാവുന്ന ആപ്പുമായി Ordenado Labs. AI അടിസ്ഥാനമായ ‘sorted AI’ രേഖകള്‍ കൃത്യമായി തരംതിരിച്ച് സൂക്ഷിക്കാവുന്ന Smart Document മാനേജരാണ്. ഡ്രോപ്ബോക്സ്, ഗൂഗിള്‍ ഡ്രൈവ് എന്നിവ ഉപയോഗിക്കുന്നതിനാല്‍ സിംപിളായി ഓപ്പേറേറ്റ് ചെയ്യാമെന്ന് ഫൗണ്ടേഴ്‌സ്. പുതുക്കേണ്ട രേഖയാണെങ്കില്‍ അതിനുള്ള സംവിധാനവും ‘sorted AI’ നല്‍കുന്നു. iOS ഉപയോഗിക്കുന്നവര്‍ക്ക് ‘sorted AI’ ആപ്പായും www.sortedai.com വെബ് ആപ്ലിക്കേഷനായും ഉപയോഗിക്കാം. നിലവില്‍ 1100ല്‍ അധികം ഉപയോക്താക്കളുണ്ടെന്നും Ordenado Labs.