സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായി നിരോധിച്ച് PhonePe. രാജ്യത്തെ 40ല്‍ അധികം ഓഫീസുകളില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് ഉപയോഗം അനുവദിക്കില്ല. ദീപാവലിയോടനുബന്ധിച്ച് പ്ലാസ്റ്റിക്ക് കപ്പുകള്‍ ഉള്‍പ്പടെയുള്ളവ ഓഫീസ് കഫേറ്റീരിയകളില്‍ നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്ക് ഡസ്റ്റ്ബിന്നുകള്‍ക്ക് പകരം ബയോഡീഗ്രേഡബിള്‍ പേപ്പര്‍ ബാഗുകളാണ് PhonePe ഉപയോഗിക്കുന്നത്. 2022നകം രാജ്യത്തെ പ്ലാസ്റ്റിക്ക് ഫ്രീയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനൊപ്പമെന്ന് PhonePe. ബെംഗലൂരു ആസ്ഥാനമായ ഫോണ്‍ പേയ്ക്ക് നിലവില്‍ 150 മില്യണ്‍ യൂസേഴ്സുണ്ട്.