യൂസേഴ്‌സിന്റെ നമ്പര്‍ സേവ് ചെയ്യാന്‍ ഫേസ്ബുക്കിനോടും ട്വിറ്ററിനോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടും. സോഷ്യല്‍ മീഡിയയിലെ ആളുകളെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയ്ക്ക് അറുതിവരുത്തുകയാണ് ലക്ഷ്യം. പ്രത്യേക കാറ്റഗറിയിലുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ പുതിയ നിയമം പാലിക്കേണ്ടി വരും. ഇതിനായി ഐടി മന്ത്രാലയം പുതുക്കിയ നിയമ നിര്‍ദ്ദേശങ്ങള്‍ നിയമ മന്ത്രാലയത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ചൂഷണമടക്കം പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.