ഇന്റര്‍നെറ്റ് വഴി സ്വകാര്യവിവരങ്ങള്‍ ഏറ്റവുമധികം ചോര്‍ത്താന്‍ ശ്രമം നടക്കുന്നത് ഫേസ്ബുക്കിലൂടെയെന്ന് റിപ്പോര്‍ട്ട്. റിസര്‍ച്ച് ഫേമായ ചെക്ക് പോയിന്റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. yahoo, netflix, paypal എന്നിവയിലൂടെയും വിവരച്ചോര്‍ച്ച നടക്കുന്നുണ്ടെന്നും മുന്നറിയിപ്പ്.
48 % phishing അറ്റാക്കുകള്‍ വെബ് വഴിയും 27 % ഇമെയില്‍ വഴിയുമാണ് നടന്നിരിക്കുന്നത്. യൂസേഴ്സിന്റെ യൂസര്‍നെയിമും പാസ് വേര്‍ഡും മുതല്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ വരെ തന്ത്രപരമായി ചോര്‍ത്തുന്നതാണ് phishing.