വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഇന്‍ഫര്‍മേഷന്‍ ട്രസ്റ്റ് അലയന്‍സുമായി (ITA) സോഷ്യല്‍ മീഡിയ കമ്പനികള്‍. ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക്, ബൈറ്റ്ഡാന്‍സ് എന്നിവയും IAMAIയും ചേര്‍ന്നാണ് അലയന്‍സ് സൃഷ്ടിക്കുന്നത്. യൂണിവേഴ്സിറ്റികളിലടക്കം ബോധവത്ക്കരണ ക്യാമ്പയിനുകളും വര്‍ക്ക്ഷോപ്പുകളും ITA സംഘടിപ്പിക്കും. കോഡ് ഓഫ് പ്രാക്ടീസ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. illegal ആയ കണ്ടന്റുകള്‍ 24 മണിക്കൂറിനകം സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം കഴിഞ്ഞ വര്‍ഷം നിര്‍ദ്ദേശം ഇറക്കിയിരുന്നു.
Related Posts
Add A Comment