എമര്‍ജിങ്ങ് AI ഫോക്കസ്ഡ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് കരസ്ഥമാക്കി കേരള ബേസ്ഡ് സ്റ്റാര്‍ട്ടപ്പ് Concept Bytes. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള concept bytes മുംബൈയില്‍ നടന്ന ഫോര്‍ബ്സ്-മൈക്രോസോഫ്റ്റ് ഇവന്റിലാണ് അവാര്‍ഡ് നേടിയത്. കമ്പനിയുടെ സ്മാര്‍ട്ട് സര്‍വയലന്‍സ് എന്ന പ്ലാറ്റ്ഫോം എന്റര്‍പ്രൈസുകള്‍ക്ക് നാലു വിവിധ സര്‍വയലന്‍സ് സിസ്റ്റം നല്‍കുന്നു. രാജ്യത്തെ പ്രൈവറ്റ് സെക്ടര്‍ ബാങ്കുകള്‍ മുതല്‍ വെസ്റ്റ് ഏഷ്യയിലേയും ആഫ്രിക്കയിലേയും റീട്ടെയില്‍ ചെയിനുകള്‍ വരെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. Microsoft Azure മാര്‍ക്കറ്റ് പ്ലേയ്സിലും പ്ലാറ്റ്ഫോം ലിസ്റ്റ് ചെയ്തിട്ടുണ്ട്.