The ​​Intern, ഫാഷൻ സ്റ്റാർട്ടപ്പിലെത്തിയ ഇന്റേണിയുടെ കഥ #Channeliam #MoviesforEntrepreneurs #Intern

ഒരു എന്റർപ്രൈസിന് ചുക്കാൻ പിടിക്കുന്നത് ഒരു വനിതയാകുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറെയാണ്.ഒരു വനിതാ സംരംഭകയുടെ ആത്മ സംഘർഷങ്ങളും അവൾക്കു വഴികാട്ടിയാകുന്ന ഒരു intern ന്റെയും കഥയാണ് The Intern. അമേരിക്കയിലെ Brooklynനിലുള്ള ഫാഷൻ സ്റ്റാർട്ടപ്പായ About The Fit അത്യാവശ്യം കയറിവരുന്ന ഒരു വനിതാ സംരംഭമാണ്. ഫൗണ്ടറും സിഇഒയുമായ Jules Ostin തന്റെ വീട്ടിൽ നിന്ന് തുടങ്ങിയ ഫാഷൻ ഇ കൊമേഴ്സിനെ പത്ത് പതിനെട്ട് മാസം കൊണ്ട് 220 എംപ്ലോയിസുള്ള സംരംഭമാക്കി മാറ്റുന്നു.

സീനിയർ സിറ്റിസൺ ഇന്റേൺഷിപ്പിലൂടെ ബെന്നിന്റെ വരവ് Community outreach program ന്റെ ഭാഗമായി തന്റെ സ്ഥാപനത്തിൽ internship ചെയ്യുന്നതിനായി സീനിയർസ് നെ Jules ഇന്റർവ്യൂ ചെയ്യുന്നു. ആ പോസ്റ്റിലേക്ക് കടന്നുവരികയാണ് എഴുപത് വയസ്സുള്ള വിഭാര്യനായ ബെൻ വിറ്റക്കർ. DEX One എന്ന കമ്പനിയിലെ എക്സിക്യൂട്ടീവായിരുന്നു Ben. റിട്ടയർമെന്റിന് ശേഷം വീട്ടിലെ ഒറ്റയ്ക്കുള്ള ജീവിതം ബോറായതോടയാണ് സീനിയർ സിറ്റിലണിനുള്ള ഇന്റേൺഷിപ്പിനെക്കുറിച്ച് ബെൻ ചിന്തിക്കുന്നത്. Jules ന് ബെന്നിന്റെ ക്യാരക്റ്ററും പെരുമാറ്റവും ആദ്യം അത്ര ഇഷ്മാകുന്നില്ല. ഓഫീസിലെ മെസ്സായി കിടക്കുന്ന വർക്ക് ഡെസ്ക്കു ഓർഡറിലാക്കിയും മകൾ പേജിനെ ബര്ത്ഡേ പാർട്ടിക്ക് കൊണ്ടുപോയും ബെൻ Julesമായി അടുക്കുന്നു. തന്റെ ഓഫീസിന്റെ ബിൽഡിങ്ങിലാണ് ബെൻ 40 വര്ഷം ജോലി ചെയ്തത് എന്നറിയുന്ന ജൂൾസ് അമ്പരക്കുന്നു. ബെൻ സീനിയറാണ്. അതുകൊണ്ട് തന്നെ ലൈഫിലെ എല്ലാ എക്സ്പീരിയൻസും അയാൾക്കുണ്ട്. സ്വകാര്യ ജീവിത്തിലും ബിസിനസ്സിലും Jules നേരിടുന്ന പ്രശ്നങ്ങൾക്ക് ബെൻ solutions കണ്ടെത്തുന്നു.

ബെൻ- ബിഗ് ഫാദർ റോളിൽ ഇതിനിടയിൽ ഓഫീസിൽ മിക്കവർക്കും ബെൻ ഒരു ഫാദർ ഫിഗറായിക്കഴിഞ്ഞിരുന്നു. വസ്ത്രധാരണം മുതൽ ഡേറ്റിംഗ് വരെ എല്ലാ വിഷയങ്ങളിലും ബെൻ അവർക്കു ഉപദേശകനായി. പതുക്കെ അയാൾ Jules ന്റേയും സഹപ്രവർത്തകരുടേയും ആത്മാവായി മാറുന്നു. ഇതിനിടയിൽ Jules ന്റെ ജീവിതം അയാൾ അടുത്തറിയുന്നു. മകൾ പേജിനു വേണ്ടി ജോലി രാജി വെച്ച് സ്റ്റേ അറ്റ് ഹോം ഡാഡ് ആയതാണ് Matt. Jules ബിസിനസ്സ് തിരക്കുകളിൽ പെട്ടതോടെ Matt പതിയെ മനസ്സുകൊണ്ട് അകലുന്നു.

ബിസിനസ് ടെൻഷനിൽ Jules ന്റെ ജീവിതത്തിൽ അസ്വാരസ്യം സ്റ്റാർട്ടപ്പിലെ ഇൻവെസ്റ്റർ Jules ന്റെ ഔട്ട്പുട്ടും വർക്ക് ലോഡും പരിഗണിച്ച് സിഇഒ സ്ഥാനത്ത് പുതിയ ഒരാളെ കൊണ്ടുവരണമെന്ന് നിർദേശിക്കുന്നു. Family life nu കൂടുതൽ സമയം കിട്ടുമെന്ന പ്രതീക്ഷയിൽ Jules അതിനു ഒരുങ്ങുന്നു. Mattന് മറ്റൊരാളുമായി അഫയറുണ്ടെന്ന് ബെൻ തിരിച്ചറിയുന്നു. ജൂൾസ് നു ഇതറിയാമായിരുന്നെങ്കിലും ജീവിതത്തിൽ ഒറ്റയ്ക്കാകുമോ എന്ന ഭയത്തിൽ അവർ പ്രതികരിക്കുന്നില്ല.

ബെൻ ,ജൂൾസിന്റെ ജീവിതം തിരിച്ചു പിടിക്കാൻ സഹായിക്കുന്നു ബിസിനസ്സും ജീവിതവും ഒരുപോലെ കൈവിട്ടുപോകുന്ന സാഹചര്യത്തിൽ ബെൻ അവരെ തിരികെകൊണ്ടുവരുന്നു, തെറ്റ് തിരിച്ചറിഞ്ഞ് Mattഉം Jules നെ സപ്പോർട്ട് ചെയ്യാനായി അവളുടെ ബിസിനസ്സിലേക്ക് വരുന്നിടത്താണ് The Intern അവസാനിക്കുന്നത്. 2015 ൽ ഇറങ്ങിയ ദി ഇന്റേൺ ൽ റോബർട്ട് ഡി നിറോയും Ann Hathaway യുമാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version