കരട് പ്രവാസി ക്വാട്ട ബിൽ കുവൈറ്റിന്റെ നിയമ നിർമ്മാണ സമിതി അംഗീകരിച്ചതോടെ  8 ലക്ഷം ഇന്ത്യക്കാർ ഉൾപ്പെടെ കുവൈറ്റിലെ വലിയ വിഭാഗം വിദേശ പൗരന്മാർക്ക് മടങ്ങേണ്ട സാഹചര്യമാണ് ഒരുങ്ങുന്നത്. വിദേശ ജനസംഖ്യ, സ്വദേശ ജനസംഖ്യക്ക് സമാനമാക്കാനുള്ള തീരുമാനത്തിനാണ് ഇപ്പോൾ ഭരണഘങടനയുടെ അംഗീകാരം ലഭിച്ചത്. കുവൈറ്റിൽ 43 ലക്ഷമാണ് ജനസംഖ്യ, ഇതിൽ 30 ലക്ഷവും ഇന്ത്യക്കാർ ഉൾപ്പെട്ട വിദേശീയരാണ്. 13 ലക്ഷം വരുന്ന കുവൈറ്റ് ജനസംഖ്യക്ക് ആനുപാതികമായി മാത്രമേ ഇനി വിദേശീയരെ ആ രാജ്യം അനുവദിക്കൂ. കുവൈറ്റിലെ ഏറ്റവും വലിയ വിദേശപൗരന്മാർ ഇന്ത്യയുടേതാണ്.

ഇപ്പോൾ 14 ലക്ഷത്തിലധികമാണ് കുവൈറ്റിലെ ഇന്ത്യൻ പൗരന്മാർ., അതിൽ 8 ലക്ഷം പേർ കുവൈറ്റ് വിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപിക്കുന്നത്. വിദേശീയരായവരെ ഘട്ടം ഘട്ടമായി കുറയ്ക്കുന്ന ബിൽ കുവൈറ്റ് അസംബ്ലിയിൽ Speaker Marzouq Al-Ghanem ആണ് അവതരിപ്പിച്ചത്. 33 ലക്ഷം വരുന്ന വിദേശ പൗരന്മാരിൽ 13 ലക്ഷത്തോളം പേര്ഡ നിരക്ഷരരോ, വിദ്യാഭ്യാസമില്ലാത്തവരോ ആണ്. പ്രൊഫഷണൽ മേഖലയിലേക്ക് മാത്രമേ ഇനി കുവൈറ്റ് എൻട്രി അനുവദിക്കൂ എന്നാണ് Al-Ghanem സൂചിപ്പിക്കുന്നത്.

കുവൈറ്റിലെ  expat quota bill അനുസരിച്ച് വിദേശീയരായ തൊഴിലാളികൾക്കായി Quota system രാജ്യം ഏർപ്പെടുത്താൻ പോവുകയാണ്. അതനുസരിച്ച് വിദേശ തൊഴിലാളികളെ 70 % കണ്ട് ഈ വർഷം തന്നെ കുറയ്ക്കും. ഓരോ രാജ്യത്തിനനുസരിച്ചായിരിക്കും എംപ്ലോയി ക്വാട്ട നിശ്ചയിക്കുക. കുവൈറ്റിലെ ജനസംഖ്യയുടെ 15% ഇന്ത്യൻ പൗരന്മാർക്കേ ഇനി ആ രാജ്യത്ത് തൊഴിൽ അവസരം ഉണ്ടാകൂ. ഈജിപ്ഷ്യൻസിനെയാകട്ടെ, കുവൈറ്റികളുടെ 10% മാത്രമേ ഇനി അനുവദിക്കൂ.

National Assemblyയുടെ legal and legislative committee അംഗീകരിച്ചതോടെ ബില്ലിന് ഭരണഘടനാ സാധുതയായി. ഇനി നിർദ്ദിഷ്ട കമ്മിറ്റികളിലേക്ക് പോകുന്നതോടെ തീരുമാനം നടപ്പാക്കാനുള്ള നടപടികൾ കുവൈറ്റ് ആരംഭിക്കും. കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ കണക്ക് പ്രകാരം 28000 ഇന്ത്യക്കാർ കുവൈറ്റിലെ സർക്കാരിന് കീഴിൽ ജോലി ചെയ്യുന്നുണ്ട്. പ്രൈവറ്റ് സെക്ടറിലാകട്ടെ 523000 ഇന്ത്യക്കാർ ജോലി ചെയ്യുന്നു.

23 ഇന്ത്യൻ സ്കൂളുകളിലായി 60000ത്തോളം ഇന്ത്യക്കാരായ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇതിൽ 8 ലക്ഷത്തോളം പേർ രാജ്യം വിടണമെന്ന കുവൈറ്റിന്റെ നിലപാട് വലിയ പ്രത്യാഘാതമാണ് പ്രവാസി സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്നത്. പ്രത്യേകിച്ച് കുവൈറ്റിലുള്ള 6 ലക്ഷത്തോളം വരുന്ന മലയാളികളെ സംബന്ധിച്ച് നിർണ്ണായക തീരുമാനമാണ് ഇത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version