എല്ലാവരും അന്വേഷിക്കുന്നത് Shiv Nadar എന്ന പ്രതിഭയെക്കറിച്ച്
4 പതിറ്റാണ്ടു നീണ്ട എൻട്രപ്രണർ ജീവിതത്തിലെ ഒരു വലിയ റോളാണ് Shiv Nadar മകളെ ഏൽപ്പിക്കുന്നത്
1976 ൽ ഡൽഹിയിലെ ഒരു വീടിനുമുകളിലെ ടെറസിൽ സംരംഭക ജീവിതം തുടങ്ങിയ Shiv Nadar
Hindustan Computers Ltd എന്ന പേരിൽ വീട്ടിൽ നിന്നാണ് കംപ്യൂട്ടർ ഹാർഡ് വെയർ ബ്രാൻഡ് തുടങ്ങിയത്
തുടക്കത്തിൽ calculator, microprocessors എന്നിവയുടെ വിൽപ്പനയിൽ നിന്ന് വരുമാനം കണ്ടെത്തി
കടുത്ത വെല്ലുവിളികൾ നിറഞ്ഞ ജീവിതം, എന്നിട്ടും സംരംഭക സ്വപ്നം അദ്ദേഹം കൈവിട്ടില്ല
1988 ൽ UNIX computer നിർമ്മാണം തുടങ്ങി HCL..
മൾട്ടി നാഷണൽ കംപ്യൂട്ടർ ബ്രാൻഡുകൾക്കും മുകളിൽ പൊസിഷൻ ചെയ്തു
187,000 രൂപയുടെ മൂലധനത്തിൽ തുടങ്ങിയ HCL ടെക്നോളജിസിന് ഇന്ന് 1400 കോടി ഡോളറിലധികം ആസ്തി
1980ൽ ലോകത്തെ വിവിധ ഭാഗങ്ങളിൽ IT ഹാർഡ് വെയർ സെയിൽസ് നാടാർ ആരംഭിച്ചു
Indian IT industryയെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കാണ് ശിവ് നാടാർ വഹിച്ചത്
HCL, ഇന്ത്യയുടെ IT ബ്രാൻഡ് എന്നറിയപ്പെടാനാണ് Shiv Nadar ആഗ്രഹിക്കുന്നത്