നൂതനാശയങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികളെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്ഷണിക്കുന്നു
സ്റ്റുഡന്റ് ഇന്നവേറ്റേഴ്സിനായി വെര്‍ച്വല്‍ സ്റ്റുഡന്‍റ്സ് ഇന്നവേറ്റേഴ്സ് മീറ്റ് ജൂലായ് 25ന്
‘ഇന്നവേഷന്‍സ് അണ്‍ലോക്ഡ്’ എന്ന മീറ്റിൽ വിദ്യാർത്ഥികൾക്ക് നൂതനാശയങ്ങള്‍ അവതരിപ്പിക്കാം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ മൂന്നു മാസത്തെ പ്രി-ഇന്‍കുബേഷന്‍ സപ്പോർട്ട് നൽകും
വിദ്യാര്‍ത്ഥികളില്‍ നിന്ന് സംരംഭകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായാണ് മീറ്റ് സംഘടിപ്പിക്കുന്നത്
പ്രമുഖ കോര്‍പറേറ്റ് വ്യവസായ സ്ഥാപനങ്ങൾ വെർച്വൽ മീറ്റിൽ പങ്കെടുക്കും
വാധ്വാനി ഫൗണ്ടേഷന്‍, ടിസിഎസ് ഡിസ്ക് എന്നിവർ മാസ്റ്റർ ക്ലാസുകൾ നൽകും
കോവിഡിനെതിരായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യവും മീറ്റിനുണ്ട്.