AC ഇറക്കുമതി നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം ചൈനയ്ക്കും തായ്ലൻഡിനും തിരിച്ചടിയായി
ഇതോടെ Voltas, Blue Star, Havells പോലുളള ഇന്ത്യൻ ബ്രാൻഡുകൾക്ക് വിപണിയിൽ ഉത്തേജനമായി
റഫ്രിജറന്റുകളുളള എയർ കണ്ടീഷണർ ഇറക്കുമതിക്കാണ് നിരോധനം
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക AC യും റഫ്രിജറന്റുകളുളളവയാണ്
Director-General of Foreign Trade (DGFT) ആണ് നിരോധനമേർപ്പെടുത്തിയത്
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയ അനുമതിയോടെയാണ് നിരോധനം
5-6 ബില്യൺ ഡോളർ ആഭ്യന്തര വിപണിയാണ് എയർകണ്ടീഷണറുകൾക്കുളളത്
ഇറക്കുമതി ഒഴിവാക്കി ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര ലക്ഷ്യം
2019-20 ൽ 469 മില്യൺ ഡോളർ വിലവരുന്ന Split AC ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്
241 മില്യൺ ഡോളർ ചൈനയിൽ നിന്നും 189 മില്യൺ ഡോളർ തായ്ലൻഡിൽ നിന്നുമാണ് വരുന്നത്
2019-20 കാലയളവിൽ 35 മില്യൺ ഡോളർ വിലയുളള window AC യും ഇറക്കുമതി ചെയ്തു
തായ്‌ലൻഡിൽ നിന്ന് 18 മില്യൺ ഡോളറും ചൈനയിൽ നിന്ന് 14 മില്യൺ ഡോളറുമാണ് ഇറക്കുമതി
ആത്മനിർഭർ ഭാരതിന്റെ ഭാഗമായി TV, ടയർ, അഗർബത്തി ഇറക്കുമതി നേരത്തെ നിരോധിച്ചിരുന്നു