ബിൽ ഗേറ്റ്സിന്റെ കമ്പനിയിൽ റിലയൻസ് ഇൻവെസ്റ്റ് ചെയ്യും
Breakthrough Energy Ventures എന്ന ക്ലീൻ എനർജി സൊല്യൂഷൻസിലാണ് നിക്ഷേപം
Reliance Industries 50 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് BEV യിൽ നടത്തുന്നത്
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതിനുളള സൊലൂഷൻ വികസിപ്പിക്കും
2015ൽ രൂപീകരിച്ച BEV യിൽ പ്രമുഖരായ അതിസമ്പന്നൻമാർ നിക്ഷേപകരാണ്
ജെഫ് ബെസോസ്, ജാക്ക് മാ, മാർക്ക് സക്കർബർഗ്, റിച്ചാർഡ് ബ്രാൻസൻ എന്നിവരുമുണ്ട്
8-10 വർഷക്കാലയളവിലാണ് RIL ലിമിറ്റഡ് തുക നിക്ഷേപിക്കുന്നത്
RIL- BEV നിക്ഷേപ കരാറിലെത്തിയെങ്കിലും RBI അംഗീകാരത്തിന് കാത്തിരിക്കുകയാണ്
ക്ലീൻ എനർജി സൊലൂഷനുകളിൽ ഇന്നവേഷനുകൾക്ക് Breakthrough Energy ലക്ഷ്യമിടുന്നു
ക്ലീൻ എനർജി സൊലൂഷൻസ് കണ്ടെത്തുന്നതിന് ഇൻവെസ്റ്റേഴ്സ് ഫണ്ട് ഉപയോഗിക്കും