രാജ്യത്ത് Bitcoin നിരോധിക്കാൻ കേന്ദ സർക്കാർ ബിൽ കൊണ്ടു വരുന്നു
Cryptocurrency and Regulation of Official Digital Currency Bill സർക്കാർ അവതരിപ്പിക്കും
രാജ്യത്ത് ഔദ്യോഗിക ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നതിനും സർക്കാർ ലക്ഷ്യമിടുന്നു
പേയ്മെന്റ് സംവിധാനങ്ങളെ കുറിച്ചുളള RBI ലഘുലേഖയും ഇക്കാര്യം ശരി വയ്ക്കുന്നു
ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളും നിരോധന പരിധിയിൽ പെടും
ബിറ്റ് കോയിനു പുറമെ Ether, Ripple എന്നിവയും നിരോധിക്കപ്പെടും
ഒഫിഷ്യൽ ഡിജിറ്റൽ കറൻസിയിൽ നിയമനിർമാണത്തിന് ബിൽ വ്യവസ്ഥ ചെയ്യുന്നു
രൂപയുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കുന്നത് RBI പരിഗണിച്ച് വരികയായിരുന്നു
സ്വകാര്യ ഡിജിറ്റൽ കറൻസികൾ അടുത്ത കാലത്തായി രാജ്യത്ത് ജനപ്രീതി നേടിയിരുന്നു
ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളായ CoinDCX, Coinswitch Kuber എന്നിവയും രാജ്യത്തുണ്ട്
റെഗുലേറ്റർമാരും സർക്കാരും ക്രിപ്റ്റോ കറൻസിയുടെ അപകടസാധ്യതയിൽ ആശങ്കാകുലരാണ്
ബാങ്ക് ചാനലിലൂടെ ക്രിപ്‌റ്റോകറൻസി പേയ്‌മെന്റിനുളള നിരോധനം സുപ്രീം കോടതി അസാധുവാക്കിയിരുന്നു
2019ൽ ക്രിപ്റ്റോകറൻസി കൈവശം വയ്ക്കുന്നത് കുറ്റകരമാക്കി നിയമം രൂപീകരിച്ചിരുന്നു
എന്നാൽ പാർലമെന്റിൽ അവതരിപ്പിക്കാതിരുന്നതിനാൽ നിയമം നടപ്പിലായിരുന്നില്ല