Series F1 ഫണ്ടിംഗ് റൗണ്ടിൽ 54 കോടി രൂപ സമാഹരിച്ച് OYO
Hindustan Media Ventures Ltd, ആണ് 54 കോടി രൂപ OYO യിൽ നിക്ഷേപിച്ചത്
ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ കമ്പനിയായ OYO യുടെ മൂല്യം 9 ബില്യൺ ഡോളർ കടന്നു
OYO വാല്യുവേഷൻ 2019 ലെ 10 ബില്യൺ ഡോളറിൽ നിന്ന് 2020ൽ 8 ബില്യൺ ഡോളറായിരുന്നു
മികച്ച കസ്റ്റമർ എക്സ്പീരിയൻസിന് ടെക്നോളജി ശക്തിപ്പെടുത്താൻ ഫണ്ടിംഗ് ഉപയോഗിക്കും
ഇതുവരെ 23 നിക്ഷേപകരിൽ നിന്ന് 17 ഫണ്ടിംഗ് റൗണ്ടുകളിൽ OYO 3.2 ബില്യൺ ഡോളർ നേടി
SoftBankVision Fund,Sequoia Capital, Lightspeed Ventures എന്നിവയെല്ലാം OYO നിക്ഷേപകരാണ്
കോവിഡ് OYOയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സാമ്പത്തികനഷ്ടമുണ്ടാക്കുകയും ചെയ്തു
കഴിഞ്ഞ വർഷം OYO നിരവധി ജീവനക്കാരെ പിരിച്ചു വിട്ടു,Voluntary Separation Program നടപ്പാക്കി
യുഎസ്, യുകെ, ചൈന തുടങ്ങി 80 രാജ്യങ്ങളിൽ 1.2 മില്യൺ റൂമുകളുണ്ടെന്ന് OYO അവകാശപ്പെട്ടിരുന്നു
വർദ്ധിച്ച നഷ്ടം മൂലം യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്ന് OYO പിന്മാറിയെന്നാണ് റിപ്പോർട്ട്
ലാറ്റിൻ അമേരിക്കൻ പങ്കാളിത്തം ഒഴിവാക്കി അന്താരാഷ്ട്ര വിപുലീകരണ പദ്ധതിയും OYO കുറച്ചു