യൂസർ കണ്ടന്റിന് Social Media പ്ലാറ്റ്ഫോമുകൾ ഉത്തരം പറയണം, ഐടി നിയമം കടുപ്പിച്ച് കേന്ദ്രം
യൂസർ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകൾക്ക് ഡിജിറ്റൽ മീഡിയ കമ്പനികളും ഉത്തരവാദി
ഇതുവരെ ഉണ്ടായിരുന്ന പരിരക്ഷ കേന്ദ്രം എടുത്തുകളഞ്ഞു
യൂസർ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകളിൽ രാജ്യത്തെ സിവിൽ ക്രിമിനൽ നടപടികൾ കമ്പനി നേരിടേണ്ടി വരും
Facebook, Twitter, YouTube, Instagram, and WhatsApp കമ്പനികൾക്ക് ഇത് വെല്ലുവിളിയാകും
ഇതുവരെ അത്തരം കണ്ടന്റുകൾ ശ്രദ്ധയിൽ പെട്ടാൽ നീക്കം ചെയ്താൽ മതിയായിരുന്നു
മറ്റ് നടപടികൾ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ കമ്പനികൾക്ക് നേരിട്ടിരുന്നില്ല
അതിനിടെ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് നൽകാൻ സോഷ്യൽ മീഡിയയ്ക്ക് നിർദ്ദേശം
ചീഫ് കംപ്ലയിൻസ് ഓഫീസർ, നോഡൽ കോൺടാക്റ്റ് പേഴ്സൺ, തുടങ്ങിയവരുടെ വിവരങ്ങൾ ആവശ്യപ്പെട്ടു
Facebook, WhatsApp, Twitter, Instagram തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കെല്ലാം കത്ത് ലഭിച്ചു
കഴിഞ്ഞ ഫെബ്രുവരിയിലാണ് IT മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്
ഇവ മേയ് 25-ന് മുൻപ് നടപ്പാക്കണമെന്നും നിർദ്ദേശിച്ചിരുന്നു
നിർദ്ദേശങ്ങൾ പാലിക്കുന്നതിന് കമ്പനികൾ നേരത്തെ ആറുമാസത്തെ സാവകാശം ചോദിച്ചിരുന്നു
പുതിയ നിയമമനുസരിച്ച് അപകീർത്തികരമായ മെസ്സേജുകളുടെ ഉറവിടം വെളിപ്പെടുത്താൻ വാട്സാപ്പ് നിർബന്ധിതമാകും
ഫ്‌ളാഗ് ചെയ്‌ത 36 മണിക്കൂറിനുള്ളിൽ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ  ഫേസ്ബുക്കും ട്വിറ്ററും പിൻവലിക്കണം
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ വാട്ട്‌സ്ആപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു
ഇതിനിടെ സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version