5 മാസം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നേടിയത് $940 കോടി ഫണ്ടിംഗ്, 13 യൂണികോണുകൾ, വിവരങ്ങൾ ഇങ്ങിനെ..

കഴിഞ്ഞ 5 മാസം കൊണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വാരിയത് ആയിരം കോടി ഡോളറിനടുത്ത് ഫണ്ടിംഗാണ്. കൃത്യം പറഞ്ഞാൽ 940 കോടി ഡോളർ! ഈ വർഷം ഇതുവരെ പിറന്നതാകട്ടെ 13 യൂണികോണുകൾ. 2020ൽ മൊത്തം ഫണ്ട് നേടിയതിൻരെ 80 ശതമാനവും ഇതിനകം വന്ന് കഴിഞ്ഞു. 8 യൂണികോണുകളെ ലക്ഷ്യം നേടാൻസഹായിച്ച Tiger Global  ആണ് നിക്ഷേപകരിൽ നായകൻ. ഫണ്ട് നേടിയതിൽ ഭൂരിഭാഗവും ഫിൻടെക് സ്റ്റാർട്ടപ്പുകളും.

മെയ് അവസാന ആഴ്ച മാത്രം 19 ഇന്ത്യൻ സ്റ്റാർട്ടപ്പുകളാണ് ഫണ്ട് സമാഹരിച്ചത്. അതിൽ 13 സ്റ്റാർട്ടപ്പുകൾ മാത്രം സ്വരൂപിച്ചത് ഏകദേശം 48 ദശലക്ഷം ഡോളറാണ്. കൂട്ടത്തിൽ ഏറ്റവും ഉയർന്ന ഫണ്ടിംഗ് നേടിയത് DealShare ആണ്, ഏകദേശം 28 മില്യൺ‌ ഡോളർ‌. തൊട്ടുപിന്നിൽ‌ 6.7 മില്യൺ‌ ഡോളർ‌ ഫണ്ടുമായി BharatPe യും ഉണ്ട്. 6 സ്റ്റാർട്ടപ്പുകൾ ഫണ്ടിങ് ഡീറ്റെയിൽസ് വെളിപ്പെടുത്തിയിട്ടില്ല. കോവിഡ്-19 ന്റെ പ്രഹരശേഷി കൂടിയ രണ്ടാം തരംഗത്തിലും അടിപതറാതെ പിടിച്ചുനിൽക്കുകയും മികച്ച ഫണ്ടിങ് നേടുകയും ചെയ്ത ചില സ്റ്റാർട്ടപ്പുകളാണ് ഇപ്പോൾ താരം

സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്ഫോമായ DealShare ആണ് ഇതിൽ ആദ്യത്തേത്. ഈ സ്റ്റാർട്ടപ്പ് പുതിയ ഫണ്ടിങ് റൗണ്ട് ആരംഭിക്കുകയും  28 മില്യൺ ഡോളർ സ്വരൂപിക്കുകയും ചെയ്തു. താഴ്ന്ന വരുമാനമുള്ള ഉപഭോക്താക്കൾക്ക് പലചരക്ക്, ഹോം കെയർ ഉൽപ്പന്നങ്ങൾ എന്നിവ ഡെലിവറി ചെയ്യുന്ന ഈ സ്റ്റാർട്ടപ്  കമ്പനി പ്രാദേശിക നിർമ്മാതാക്കളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുകയും അവരുടെ ബിസിനസ്സ് ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ 25 നഗരങ്ങളിൽ ഈ സ്റ്റാർട്ടപ്പിന് സാന്നിധ്യമുണ്ട്. ഓരോ ദിവസവും അമ്പതിനായിരത്തോളം ഡെലിവെറികൾ നടത്തുന്നുമുണ്ട് Dealshare.

UPI ഡിജിറ്റൽ പേയ്‌മെന്റ്, വായ്പ കമ്പനിയായ BharatPe, Northern Arc Capital ലിൽ നിന്ന് 6.7 മില്യൺ ഡോളർ ഫണ്ടാണ് നേടിയത്. അഷ്‌നീർ ഗ്രോവറും ശശ്വത് നക്രാനിനും ചേർന്ന് 2018 ലാണ് BharatPe സ്ഥാപിച്ചത്. ഇത് ഇന്ത്യയുടെ ആദ്യത്തെ യുപിഐ ഇന്ററോപ്പറബിൾ ക്യുആർ കോഡും യുപിഐ പിന്തുണയുള്ള ആദ്യത്തെ മർച്ചന്റ് ക്യാഷ് അഡ്വാൻസ് സേവനവും അവതരിപ്പിച്ചു. പാൻഡെമിക് പിടിമുറുക്കിയ 2020 ൽ BharatPe ക്ക് ഗണ്യമായി വളർച്ച കൈവരിക്കാനായി. ഇക്കാലയളവിൽ പേയ്മെന്റ് ബിസിനസ്സ് 5 മടങ്ങ് വളർന്നു. വായ്പാ ബിസിനസ്സ് 10 മടങ്ങും വർദ്ധിച്ചു.

പ്രൊഫഷണൽ സർവീസസ് ഓട്ടോമേഷൻ, റിമോട്ട് മോണിറ്ററിംഗ് ആൻഡ്  മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ SuperOps.ai  സീഡ് റൗണ്ടിൽ  3 മില്യൺ ഡോളർ സമാഹരിച്ചു. ഒരു വെർച്വൽ അസിസ്റ്റന്റിനെപ്പോലെ ക്ലയന്റുകൾക്കായി ബിസിനസ്സ് സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ഐടി ഉത്പന്നത്തെയാണ് MSP സോഫ്റ്റ്വെയർ കൊണ്ട് സൂചിപ്പിക്കുന്നത്. കമ്പനി ആസ്ഥാനം യുഎസിലും ആർ & ഡി ടീം ചെന്നൈയിലുമാണ്.
ശരിയായ റിസോഴ്സസ്, ആശയങ്ങൾ എന്നിവ ഉണ്ടെങ്കിൽ 300 ബില്യൺ ഡോളർ സാധ്യതയുള്ള എം‌എസ്‌പി വിപണിയിൽ അതിവേഗ വളർച്ചയ്ക്കും വികാസത്തിനും സാധ്യതയുണ്ടെന്ന് മാട്രിക്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ തരുൺ ദാവദ പറഞ്ഞു.

ഡീപ്‌-ടെക് AI സ്റ്റാർട്ടപ്പ് Myelin Foundry ജാപ്പനീസ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടായ Beyond Next Ventures ന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ്  ഫണ്ടിംഗ് റൗണ്ടിൽ ഒരു മില്യൺ ഡോളർ സമാഹരിച്ചു. 2019 ജനുവരിയിൽ ഗോപിചന്ദ് കത്രഗദ്ദ, ഗണേഷ് സൂര്യനാരായണൻ, അദിതി ഒലെമാൻ എന്നിവർ ചേർന്ന് സ്ഥാപിച്ച Myelin Foundry, എഡ്ജ് ഉപകരണങ്ങൾക്കായി വീഡിയോ, വോയിസ്, സെൻസർ ഡാറ്റ എന്നിവയിൽ AI അൽഗോരിതങ്ങൾ നിർമ്മിച്ച് മനുഷ്യ ഇടപെടലും വ്യാവസായിക ഔട്ട്പുട്ടും   മെച്ചപ്പെടുത്താനാണ് ലക്‌ഷ്യം വയ്ക്കുന്നത്.

3D ഡാറ്റാ എഡ്ജ് പെർസെപ്ഷൻ പ്ലാറ്റ്ഫോം നിർമ്മിക്കുന്ന ഡീപ്-ടെക് കമ്പനിയായ Cron AI, ഫണ്ടിങ് റൗണ്ടിൽ 4 മില്യൺ ഡോളർ വാരിക്കൂട്ടി. തുഷാർ ചബ്രയും സൗരവ് അഗർവാലയും ചേർന്ന് 2015 ൽ സ്ഥാപിച്ച Cron AI, യഥാർത്ഥലോകത്തെ കൃത്യമായി മനസിലാക്കുന്നതിനും പഠിക്കുന്നതിനും 3D സെൻസറുകൾ ഉപയോഗിച്ച് ഇന്റലിജന്റ് സൊല്യൂഷൻ കണ്ടുപിടിക്കുന്നതിനും ഇന്നോവറ്റെഴ്സിനെ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു.

ഡിജിറ്റൽ കസ്റ്റമർ എക്സ്പീരിയൻസ് പ്ലാറ്റ്ഫോം Locobuzz, സിഡ്ബി വെഞ്ച്വർ ക്യാപിറ്റൽ ലിമിറ്റഡിന്റെ മഹാരാഷ്ട്ര സ്റ്റേറ്റ് സോഷ്യൽ വെഞ്ച്വർ ഫണ്ടിൽ നിന്ന് 1.2 മില്യൺ ഡോളർ പ്രീ-സീരീസ് എ ഫണ്ടിങ് റൗണ്ടിൽ സ്വരൂപിച്ചു.
തൽസമയ ഡാറ്റാ അനലിറ്റിക്‌സ്, കസ്റ്റമർ എക്സ്പീരിയൻസ് ഓട്ടോമേഷൻ, ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകൾ, സോഷ്യൽ മീഡിയ മാനേജുമെന്റ് എന്നീ സേവനങ്ങളിലൂടെ B2C ബ്രാൻഡുകളെ സഹായിക്കുകയണ് ഈ സ്റ്റാർട്ടപ്. ബി‌എഫ്‌എസ്‌ഐ, ടെലികോം, ഓട്ടോമൊബൈൽ, റീട്ടെയിൽ, എഫ്‌എം‌സി‌ജി, ഇകൊമേഴ്‌സ് മുതലായ മേഖലകളിലെ രാജ്യത്തെ മുൻ‌നിര ബ്രാൻ‌ഡുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് Locobuzz

മഹാമാരിക്കലത്തും ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾക്ക് ഒരു കുറവുമില്ല. പുത്തൻ സംരംഭങ്ങൾക്ക് 1.2 ബില്യൺ ഡോളറുമായി കാത്തിരിക്കുകയാണ് സോഫ്റ്റ്ബാങ്ക് എന്നതും ശുഭവാർത്തയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version