റിലയൻസിന്റെ പെരുമ കാക്കാൻ ആനന്ദിന് കഴിയുമോ?

Anant Ambani റിലയൻസിന്റെ ഡയറക്ടർ ബോർഡിലേക്ക് എത്തുന്നത് കൃത്യമായ പ്ലാനോടെ
റിലയൻസിന്റെ ഊർജ്ജ സംരംഭങ്ങളുടെ ഡയറക്ടർ ബോർഡിലേക്ക് Anant Ambani നിയമിതനായി
RIL ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകനാണ് പുതിയ പദവികളിലേക്ക് എത്തുന്നത്
Anant Ambani റിലയൻസ് ന്യൂ എനർജി സോളാർ, Reliance New Solar Energy എന്നിവയുടെ ഡയറക്ടറായി
ഈ വർഷം ഫെബ്രുവരിയിൽ, 26 കാരനായ Anant റിലയൻസ് O2C ഡയറക്ടറായി നിയമിതനായിരുന്നു
Saudi Aramco  നിക്ഷേപകരായെത്തുന്ന പദ്ധതിയാണ് റിലയൻസ് O2C
ചെറിയ പ്രായത്തിൽ ആസ്ത അലട്ടിയ ആനന്ദ്, സ്റ്റിറോയിഡുകൾ രോഗ ശമനത്തിന് ഉപയോഗിച്ചിരുന്നു
ഇത് വലിയ തോതിൽ ശരീരഭാരം കൂട്ടാൻ ഇടയായി, പിന്നീട് 100 കിലോ കുറച്ച ആനന്ദ് ബിസിനസ്സിലേക്ക് ശ്രദ്ധ വെച്ചു
ഒരു വർഷം മുമ്പ്, Jio Platforms ഡയറക്ടർ ബോർഡിലും Anant Ambani നിയമിക്കപ്പെട്ടിരുന്നു
സഹോദരങ്ങളായ ഇഷയും ആകാശും ജിയോ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്
ഇഷയും ആകാശും റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സിന്റെയും ഡയറക്ടർ ബോർഡിലുണ്ട്
റിലയൻസിന്റെ പ്രധാന ബിസിനസുകളിലെല്ലാം ഇഷയും ആകാശും ആനന്ദും പദവികൾ വഹിക്കുന്നു
റിലയൻസിലെ അധികാരതുടർച്ചയുടെ ഭാഗമായും പുതിയ നിയമനം വിലയിരുത്തപ്പെടുന്നുണ്ട്
ധീരുഭായ് അംബാനിയുടെ മരണശേഷം, മുകേഷും അനിലും തമ്മിൽ അധികാര തർക്കം നില നിന്നിരുന്നു
ജൂൺ 24 ന്‌ നടന്ന  വാർ‌ഷിക ഷെയർ‌ഹോൾ‌ഡർ‌ മീറ്റിലാണ് RIL ഊർജ്ജപദ്ധതികൾ പ്രഖ്യാപിച്ചത്
മൊത്തം 75,000 കോടി രൂപയുടെ നിക്ഷേപമാണ് ക്ലീൻ എനർജിയിൽ റിലയൻസ് ലക്ഷ്യമിടുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version