ഫൈവ് സ്റ്റാർ റെയിൽവേസ്റ്റേഷൻ തുറന്നു, ട്രാക്കുകൾക്ക് മുകളിൽ പഞ്ചനക്ഷത്ര ഹോട്ടൽ
പുനർ നവീകരിച്ച ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രിയാണ് രാജ്യത്തിന് സമർപ്പിച്ചത്
ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ റീ-ഡവലപ്മെന്റ് കോർപ്പറേഷൻ ആണ് സ്റ്റേഷൻ നവീകരിച്ച് ഹോട്ടൽ നിർമിച്ചത്
2017 ജനുവരിയിലായിരുന്നു സ്റ്റേഷൻ നവീകരണവും ഹോട്ടൽ നിർമാണവും IRSDC ആരംഭിച്ചത്
7,400 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതും 790 കോടി രൂപ ചെലവിൽ നിർമ്മിച്ചതുമാണ് പഞ്ചനക്ഷത്ര ഹോട്ടൽ
318 മുറികളുള്ള ആഡംബര ഹോട്ടലിന്റെ പ്രവർത്തനം ചുമതല സ്വകാര്യ കമ്പനിക്കാണ്
ഗാന്ധിനഗറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നാണ് 76.99 മീറ്റർ ഉയരമുള്ള ഈ 5 സ്റ്റാർ ഹോട്ടൽ
രാജ്യത്തെ തിരഞ്ഞെടുത്ത റെയിൽവെ സ്റ്റേഷനുകളുടെ വികസനവും നവീകരണവുമാണ് IRSDC നടപ്പാക്കുന്നത്
Amazon River ആശയത്തിൽ ബംഗളുരു KSR റെയിൽവേ സ്റ്റേഷനിൽ IRSDC വൻ ജലപാർക്ക് നിർമിച്ചിരുന്നു.
25 രൂപ പ്രവേശന ഫീസുളള അക്വേറിയം യാത്രക്കാർക്ക് ദൃശ്യാനുഭവവും റെയിൽവേക്ക് വരുമാന മാർഗവുമാണ്.
ഗുജറാത്തിലെ ട്രാക്കുകൾക്ക് മുകളിൽ പഞ്ചനക്ഷത്ര ഹോട്ടൽ കാണാം
ഗാന്ധിനഗറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നാണ് 76.99 മീറ്റർ ഉയരമുള്ള ഈ 5 സ്റ്റാർ ഹോട്ടൽ