രാജ്യത്ത് മുൻനിര IT സ്ഥാപനങ്ങൾക്ക് പരിചയസമ്പന്നരെ കിട്ടാനില്ല

പരിചയസമ്പന്നരായ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യയിലെ മുൻനിര IT സ്ഥാപനങ്ങൾ പാടുപെടുന്നുവെന്ന് റിപ്പോർട്ട്.

TCS, Infosys, HCL, Wipro എന്നീ മുൻനിര കമ്പനികൾ ഈ സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷത്തിലധികം പുതുമുഖങ്ങളെ നിയമിക്കാൻ പദ്ധതിയിടുന്നു.

ജൂലൈയിൽ 30,000 പുതുമുഖങ്ങൾക്ക് അവസരം നൽകാൻ പദ്ധതിയിട്ട Cognizant ഈ വർഷം 100,000 ലാറ്ററൽ നിയമനവും ലക്ഷ്യമിടുന്നു.

ഫുൾ-സ്റ്റാക്ക് എഞ്ചിനീയർ, ഡാറ്റാ എഞ്ചിനീയർ, ഡാറ്റാ സയന്റിസ്റ്റ്,  തുടങ്ങിയ റോളുകൾക്കുള്ള IT കമ്പനികളുടെ Offer ‌Acceptance നിരക്ക് 80 ശതമാനത്തിൽ നിന്ന് 45 ശതമാനമായി കുറഞ്ഞു.

ക്ലൗഡ്, ക്ലൗഡ് നേറ്റീവ്, മീൻ സ്റ്റാക്ക് ഡെവലപ്പർമാർ എന്നീ റോളുകൾക്കുള്ള ശമ്പളത്തിൽ 100% വർധനയുണ്ടായതായി ടാലന്റ് സൊല്യൂഷൻസ്
സ്ഥാപനമായ ഡയമണ്ട്പിക്ക്.

Salesforce, S4 Hana, Snowflake സർട്ടിഫിക്കേഷനുകൾ ഉള്ളവർക്ക് വളരെ നല്ല ഓഫർ ആവശ്യമാണെന്ന് ഡയമണ്ട്പിക്ക്.

അഞ്ച് വർഷ പരിചയമുള്ള ജാവ ഡെവലപ്പർമാർ 7.5 ലക്ഷം രൂപയിൽ നിന്ന് 14 ലക്ഷത്തിലേക്ക് ഡിമാൻഡ് ഉയർത്തി.

 40%ൽ കൂടുതൽ ഡ്രോപ്പ് ഔട്ട് അനുപാതം ഉളളതിനാൽ IT സർവീസ് കമ്പനികൾക്ക് നിയമനത്തിൽ ഇവയെല്ലാം വെല്ലുവിളി ഉയർത്തുന്നുണ്ട്.

ക്യാമ്പസ്, ഓഫ്-കാമ്പസ് നിയമനങ്ങളും ഒരുവർഷ പരിചയമുളളവർക്ക് കരാർ നിയമനങ്ങളും  കമ്പനികൾ പരിഗണിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version