കൂടുതൽ പ്രാദേശിക ഭാഷാ കണ്ടന്റുമായി Amazon Prime Video

പ്രാദേശിക ഭാഷകളിൽ കൂടുതൽ കണ്ടന്റുകൾ നൽകാൻ Amazon Prime Video തയ്യാറെടുക്കുന്നുവെന്ന് ആമസോൺ പ്രൈം വീഡിയോ ഇൻഡ്യയുടെ കണ്ടന്റ് ഡയറക്ടർ വിജയ് സുബ്രഹ്മണ്യം
പ്രാദേശിക ഭാഷകളിൽ കൂടുതൽ കണ്ടന്റുകൾ നൽകിയത് ആമസോൺ പ്രൈം വീഡിയോയുടെ OTT റിലീസ് കൂടുതൽ സമഗ്രമാക്കി  
2D Entertainment മായി ചേർന്ന് 4 തമിഴ് സിനിമകൾ OTT പ്ലാറ്റ്ഫോമിൽ നേരിട്ട് പ്രദർശിപ്പിക്കുമെന്നും വിജയ് സുബ്രഹ്മണ്യം
OTT സിനിമ റിലീസ് ചെയ്യുന്ന  ഒരു സിനിമയുടെ വിജയത്തിന്റെ നിർവചനം മികച്ച രീതിയിൽ മാറ്റുന്നുവെന്ന് വിജയ് സുബ്രഹ്മണ്യം
1.3 ബില്യൺ ആളുകൾക്ക് ഇന്ത്യയിൽ 9,500 സ്ക്രീനുകൾ മാത്രമാണുളളത്
പ്രതിവർഷം രണ്ടായിരത്തിലധികം സിനിമകൾ നിർമ്മിക്കുന്ന രാജ്യത്ത് ഇത് വളരെ അപര്യാപ്തമാണ്
ഭൂരിഭാഗം വമ്പൻ സിനിമകളും തിയേറ്ററുകളിൽ ജനസംഖ്യയുടെ പരമാവധി 2-3 ശതമാനം കാണികളാണ് കാണുന്നത്
പ്രൈം വീഡിയോയിൽ വേൾഡ് പ്രീമിയർ റിലീസിലൂടെ സിനിമകൾ ഒരേസമയം 240 ലധികം രാജ്യങ്ങളിലാണ് കാണുന്നത്
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകൾക്ക് മറ്റു പ്രദേശങ്ങളി‍ൽ 50 ശതമാനം വ്യൂവർഷിപ്പ് ലഭിക്കുന്നുണ്ട്
OTTയിലൂടെ സിനിമകൾക്ക് കൂടുതൽ വിപുലമായ ഉപഭോക്തൃ അടിത്തറയിലേക്ക് പ്രവേശനം ലഭിക്കുന്നുവെന്ന് ആമസോൺ വിലയിരുത്തുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version