100 ബില്യൺ ഡോളർ വരുമാനം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ്
2022 സാമ്പത്തിക വർഷത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ വരുമാനം 100 ബില്യൺ ഡോളർ കടന്നു
പ്രവർത്തന ലാഭം 34 ശതമാനം വർധിച്ച് 1.2 ലക്ഷം കോടി രൂപയായി
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സ്വകാര്യ കമ്പനി എന്ന നിലയിൽ ലാഭം 26% വർധിച്ച് 67,845 കോടി രൂപയായി
ഓയിൽ-ടു-കെമിക്കൽസ്, ജിയോ പ്ലാറ്റ്ഫോംസ്, റീട്ടെയിൽ ബിസിനസുകളിലെ ശക്തമായ വളർച്ച റിലയൻസിന് സഹായകമായി
ജിയോ പ്രവർത്തന ലാഭം 25 ശതമാനം ഉയർന്ന് 11,209 കോടി രൂപയായി
സാമ്പത്തിക സേവനങ്ങളുടെ പ്രവർത്തന ലാഭം 102% വർധിച്ച് 172 കോടി രൂപയായി
എണ്ണ, വാതകം എന്നിവയിലെ ലാഭം 218% ഉയർന്ന് 1,556 കോടി രൂപയായി
2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മൊത്തം കടം 2.66 ലക്ഷം കോടി രൂപയായിരുന്നു
30-ലധികം കമ്പനികളുളള ടാറ്റ ഗ്രൂപ്പിന് 2021 സാമ്പത്തിക വർഷത്തിൽ മൊത്തത്തിൽ 103 ബില്യൺ ഡോളറിന്റെ വരുമാനം ലഭിച്ചിരുന്നു