നാനോ ഇലക്ട്രികിൽ മുംബൈയിലെ ഹോട്ടലിൽ എത്തി TATA ട്രസ്റ്റ് ചെയർമാൻ RATAN TATA

നാനോ ഇലക്ട്രികിൽ മുംബൈയിലെ ഹോട്ടലിൽ എത്തി ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലായതോടെ രത്തൻ ടാറ്റയുടെ ലാളിത്യത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച

ദിവസങ്ങൾക്ക് മുമ്പ്, ടാറ്റ നാനോ എന്നാൽ തനിക്ക് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് രത്തൻ ടാറ്റ ഒരു കുറിപ്പ് എഴുതിയയിരുന്നു

കുറിപ്പിൽ, നാനോ എല്ലായ്പ്പോഴും എല്ലാ ആളുകൾക്കും വേണ്ടിയുള്ളതാണ് എന്ന് രത്തൻ ടാറ്റ എഴുതി

നാനോയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുന്നത് രത്തൻ ടാറ്റ തുടക്കമിട്ട ElectraEV എന്ന സ്റ്റാർട്ടപ്പാണ്

സൂപ്പർ പോളിമർ ലിഥിയം-അയൺ ബാറ്ററി പായ്ക്ക് അടങ്ങുന്ന 72V പവർട്രെയിൻ ആണ് ഇലക്ട്രിക് നാനോയ്ക്കുളളത്

പൂർണമായി ചാർജ് ചെയ്താൽ 160 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.

ഏകദേശം 10 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ നാനോ ഇലക്ട്രിക്കിന് കഴിയും

നിരവധി സാധാരണക്കാർക്ക് സ്വന്തമായി ഒരു കാർ എന്ന സ്വപ്നം യാഥാർത്ഥ്യമായത് 2008 ജനുവരി 10ന് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ നാനോയിലൂടെയായിരുന്നു

ഒരു ലക്ഷം രൂപ വിലയിൽ എത്തിയ നാനോ ഒരു ദശാബ്ദത്തിന് ശേഷം 2018 ൽ കമ്പനി പിൻവലിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version