ഇന്ത്യയുടെ ഹരമായ അംബാസഡർ കാർ പുതിയ ഇലക്ട്രിക് മോഡലുമായി തിരിച്ചുവരുന്നുവെന്ന് റിപ്പോർട്ട്
ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസിഡർ ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനവും കാർ പ്രേമികളുടെ പ്രിയ ബ്രാൻഡുമായിരുന്നു
രണ്ടു വർഷത്തിനുളളിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അംബാസഡർ കാർ വീണ്ടും ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിക്കാനാണ് പദ്ധതി
നിർമ്മാണം നിർത്തി വർഷങ്ങൾക്ക് ശേഷമാണ് സാങ്കേതികമായി നൂതനമായ അംബാസഡർ 2.0 വിപണിയിൽ എത്തിക്കാനൊരുങ്ങുന്നത്
അംബാസഡർ കാറിന്റെ പുതിയ ഇവി മോഡൽ പുറത്തിറക്കാൻ ഹിന്ദ് മോട്ടോര്‍ ഫിനാന്‍ഷ്യല്‍ കോര്പറേഷന് ഫ്രഞ്ച് വാഹനനിർമാതാവായ Peugeot യുമായി സഹകരിചേക്കും
കാറിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
സഹകരണം 51:49 അനുപാതത്തിലായിരിക്കുമെന്നാണ് സൂചന, നിയന്ത്രണ ഓഹരി ഹിന്ദുസ്ഥാൻ മോട്ടോഴ്സിനായിരിക്കും
ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ചെന്നൈ പ്ലാന്റിൽ നിന്നാണ് പുതിയ ഇലക്ട്രിക് അംബാസഡർ കാറിന്റെ നിർമ്മാണം നടത്തുകയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്
2014ൽ പശ്ചിമ ബംഗാളിൽ നിന്നാണ് അവസാനമായി അംബാസഡർ കാർ പുറത്തിറക്കിയത്
ഒരുകാലത്ത് പകരം വെക്കാനില്ലാത്ത നിരത്തിലെ രാജാവായിരുന്ന അംബാസിഡറിന്റെ മടങ്ങി വരവിന് കാത്തിരിക്കുകയാണ് വാഹനപ്രേമികൾ