തിരുവനന്തപുരത്ത് ജനിച്ച് കൊല്ലത്ത് വളർന്ന് ഡൽഹിയിലൂടെ രാജ്യമാകെ വളർന്ന സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അംബിക പിളള.
17-മത്തെ വയസിൽ വിവാഹിതയായ അംബിക പിളള 22-മത്തെ വയസിൽ മകൾക്ക് ജന്മം നൽകി. 24-മത്തെ വയസിൽ വിവാഹമോചനം. ജീവിതത്തിൽ തനിയെ നിലനിൽക്കാൻ ഒരു ഹെയർസ്റ്റൈലിസ്റ്റ് കോഴ്സ് ചെയ്യാൻ തീരുമാനിച്ചു. 2000 രൂപ ശമ്പളത്തിൽ ബ്യൂട്ടി-ഹെയർസ്റ്റൈലിസ്ററ് കരിയർ ആരംഭിച്ച അംബിക പിളള പിന്നെ ഇന്ത്യയറിയുന്ന സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റായി. ഭാഷയറിയാതെ ഡൽഹിയിൽ തന്റെ തട്ടകം സൃഷ്ടിച്ച അംബിക പിളളയെ പക്ഷെ ബിസിനസ്സിൽ കൂടെ നിന്നവർ സാമ്പത്തികമായി വഞ്ചിച്ചു. അവിടേയും അതിജീവിച്ച് സ്വയം ബ്രാൻഡായി ഉയർന്ന അംബിക പിള്ള തൻരെ സംരംഭക കഥ പറയുകയാണ്. ബിസിനസ്സ് ഏതുമാകട്ടെ, സംരംഭകർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പാഠങ്ങൾ ജീവിതത്തെ ചൂണ്ടിക്കാട്ടി അംബിക പറയുന്നു, ചാനൽ അയാം ഡോട്ട് കോമിൽ. കൂടുതൽ അറിയാൻ വീഡിയോ കാണുക……