ഇന്ത്യയിൽ നിന്നുള്ള കളിപ്പാട്ട കയറ്റുമതിയിൽ 61% വർധന, Make In Indiaയുടെ വിജയമെന്ന് റിപ്പോർട്ട്

ഇന്ത്യയിലേക്കുള്ള കളിപ്പാട്ട ഇറക്കുമതിയിൽ 70% കുറവും കയറ്റുമതിയിൽ 61% വർധനയും ഉണ്ടായതായി റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ Make In India പദ്ധതിയാണ് നേട്ടത്തിനു പിന്നിലെന്നാണ് വിലയിരുത്തൽ. 2021-22 സാമ്പത്തിക വർഷത്തിൽ 326 മില്യൺ ഡോളറിന്റെ വർധനയാണ് ഇന്ത്യയിൽ നിന്നുള്ള കളിപ്പാട്ട കയറ്റുമതിയിൽ ഉണ്ടായത്.

2020 ഫെബ്രുവരിയിൽ സർക്കാർ, കളിപ്പാട്ടങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 20 ശതമാനത്തിൽ നിന്ന് 60% ആയി ഉയർത്തിയിരുന്നു. 645 നോൺ-ഇലക്‌ട്രിക് കളിപ്പാട്ട ലൈസൻസുകളും 198 ഇലക്ട്രിക് കളിപ്പാട്ട ലൈസൻസുകളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസ് ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ, അന്താരാഷ്ട്ര കളിപ്പാട്ട നിർമ്മാതാക്കൾക്ക് 6 ലൈസൻസുകളും BIS അനുവദിച്ചിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version