ഉപയോക്താക്കളെ അഞ്ച് പ്രൊഫൈലുകൾ വരെ ഉപയോഗിക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കാൻ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്‌സ്ബുക്ക്. പുതിയ ഫീച്ചർ വരുന്നതോടെ, ഉപയോക്താക്കൾക്ക് അവരുടെ യഥാർത്ഥ ഫെയ്സ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് നാല് അധിക പ്രൊഫൈലുകൾ വരെ സൃഷ്ടിക്കാൻ സാധിക്കും.
സുഹൃത്തുക്കൾ, സഹപ്രവർത്തകർ, മറ്റുള്ളവർ എന്നിങ്ങനെ വ്യത്യസ്ത വിഭാഗം ആളുകളുമായി സംവദിക്കുന്നതിന് അധിക പ്രൊഫൈലുകൾ ഉപയോഗിക്കണമെന്നതാണ് ഫേസ്ബുക്കിന്റെ ആശയം. ഒരു അക്കൗണ്ടിന് കീഴിലുള്ള എല്ലാ പ്രൊഫൈലുകളും ഫേസ്ബുക്ക് അതിന്റെ നയങ്ങൾക്ക് വിധേയമാക്കുമെന്നും ഏതെങ്കിലും ഒരു പ്രൊഫൈലിലെ ലംഘനങ്ങൾ മൊത്തത്തിലുള്ള അക്കൗണ്ടിനെ ബാധിക്കുമെന്നും ഫേസ്ബുക്ക് വക്താവ് Leonard Lam വ്യക്തമാക്കി. അധിക പ്രൊഫൈലുകൾ സൃഷ്‌ടിക്കുന്ന ഉപയോക്താക്കൾക്ക് ഡിസ്‌പ്ലേ പേരുകൾക്കായി അവരുടെ യഥാർത്ഥ ഐഡന്റിറ്റി ആവശ്യമില്ല. യുവാക്കളെ നിലനിർത്താൻ മത്സരം നേരിടുന്ന സാഹചര്യത്തിലാണ് സിംഗിൾ പ്രൊഫൈൽ നയത്തിൽ നിന്നുള്ള ഫേസ്ബുക്കിന്റെ മാറ്റം.