രാജ്യത്തെ പ്രതിരോധ, പൊതുമേഖലാ സ്ഥാപനങ്ങളോട് ദുബായിലും അബുദാബിയിലും റോഡ്ഷോകൾ നടത്താൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. നിക്ഷേപകരെ ആകർഷിക്കുക ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് സൂചന. നിർദ്ദേശം കണക്കിലെടുത്ത്, ദുബായിലും അബുദാബിയിലും റോഡ് ഷോകളും, യോഗങ്ങളും സംഘടിപ്പിക്കുമെന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്സ്, മിശ്ര ധാതു നിഗം തുടങ്ങിയ കമ്പനികൾ അറിയിച്ചു.
ഇതിലൂടെ സ്ഥാപനത്തിന്റെ വളർച്ചാ പദ്ധതികൾ, സാമ്പത്തിക സ്ഥിരത, സ്റ്റോക്ക് എക്സ്ചേഞ്ച് പ്രകടനം തുടങ്ങിയവ ഉയർത്തിക്കാട്ടും. റോഡ്ഷോ നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ പബ്ലിക് ഷെയർഹോൾഡിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വിപണി പങ്കാളികളുമായി സജീവമായി സംവദിക്കാനും, പ്രവർത്തനങ്ങളെക്കുറിച്ച് നിക്ഷേപകരെ അറിയിക്കാനുമുള്ള അവസരമാണ് റോഡ് ഷോകളെന്ന് വിലയിരുത്തുന്നു. ഭാവിയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയെ ഉത്തേജിപ്പിക്കാനും നീക്കം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Defence Public Sector Undertakings (PSUs) to hold roadshows in Dubai and Abu Dhabi. Participants are Hindustan Aeronautics (HAL), Bharat Dynamics (BDL), Bharat Electronics (BEL). Garden Reach Shipbuilders & Engineers (GRSE), and Mishra Dhatu Nigam (MIDHANI).