സ്മാർട്ഫോണിന്റെ ക്യാമറയും ഫ്ലാഷും ഉപയോഗിച്ച് രക്തത്തിലുള്ള ഓക്സിജന്റെ അളവ് 70% വരെ കണ്ടുപിടിക്കാൻ കഴിയും. Pulse ഓക്സിമീറ്റർ ഉപയോഗിച്ച് അളക്കാൻ കഴിയുന്ന ഏറ്റവും ചെറിയ വാല്യൂ ആണിത്. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്‌ടൺ(UW), യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻ ഡീഗോ എന്നിവിടങ്ങളിലെ ഗവേഷകരാണ് സ്മാർട്ഫോൺ ഉപയോഗിച്ചുള്ള കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ആൾക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗവേഷണത്തിൽ, പങ്കാളികളുടെ വിരലുകൾ, സ്മാർട്ഫോണിന്റെ ക്യാമറയുടെയും ഫ്ലാഷിന്റെയും മുകളിൽ വച്ചതിനു ശേഷം deep- learning അൽഗോരിതം വഴിയാണ് ഓക്സിജൻ ലെവൽ അളന്നത്. രക്തത്തിലെ ഓക്സിജന്റെ ലെവൽ കുറയ്ക്കാൻ വേണ്ടി കൃത്രിമമായി നൈട്രജന്റെയും ഓക്സിജന്റെയും നിയന്ത്രിത മിശ്രിതം വ്യക്തികളിൽ നൽകിയപ്പോൾ, വ്യക്തികളുടെ കുറഞ്ഞ ഓക്സിജൻ അളവുകൾ സ്മാർട്ഫോൺ കൃത്യമായി പ്രവചിച്ചിരുന്നു. മറ്റു സ്മാർട്ഫോൺ ആപ്പുകൾ ആളുകളോട് ശ്വാസം പിടിച്ചു വയ്ക്കാൻ ആവശ്യപ്പെടാറുണ്ട്. ഒരു മിനിറ്റ് വരെ ശ്വാസം പിടിച്ചു വയ്ക്കുന്നത് പലർക്കും ബുദ്ധിമുട്ടാണ്. എപ്പോഴും കൈയ്യിൽ കരുതുന്ന സ്മാർട്ഫോൺ വഴി ഓക്സിജൻ ലെവൽ കണ്ടുപിടിക്കാമെന്നത് വലിയ വിപ്ളവമാകും.

A team of researchers in the United States has discovered that smartphones can detect blood oxygen saturation levels down to 70 per cent. This lowest measure is usually measured by a pulse oximeter.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version