കൊമേഴ്സ്യൽ, നാവിഗേഷൻ, സൂര്യ- ചാന്ദ്ര ദൗത്യങ്ങൾ എന്നിവ ഉൾപ്പെടുന്ന തിരക്കേറിയ വിക്ഷേപണ ഷെഡ്യൂളാണ് ISRO യ്ക്ക് അടുത്ത വർഷം ഉള്ളതെന്ന് ചെയർമാൻ എസ്. സോമനാഥ്. 2023 ജൂണിലാണ് ചാന്ദ്ര ദൗത്യത്തിന് (moon mission) പദ്ധതിയിടുന്നത്. സൗരാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള കൊറോണഗ്രാഫി സ്പേസ്ക്രാഫ്റ്റായ Aditya-L1 എന്ന ഉപഗ്രഹം ഉപയോഗിച്ച് സൂര്യനിലേക്കുള്ള ദൗത്യവും ഐഎസ്ആർഒ ആസൂത്രണം ചെയ്യുന്നുണ്ട്. യുകെ ആസ്ഥാനമായുള്ള വൺവെബിന്റെ 36 ഉപഗ്രഹങ്ങളുടെ വാണിജ്യ വിക്ഷേപണത്തോടെ 2023-ൽ കൂടുതൽ വാണിജ്യവിക്ഷേപണങ്ങൾക്ക് ഐഎസ്ആർഒ തയ്യാറെടുക്കുകയാണെന്ന് എസ്. സോമനാഥ് പറഞ്ഞു. 36 ഉപഗ്രഹങ്ങളുടെ ആദ്യ ബാച്ച് ഞായറാഴ്ചയാണ് വിജയകരമായി വിക്ഷേപിച്ചത്. രണ്ടാം ഘട്ട വിക്ഷേപണം 2023 ജനുവരിയിൽ പ്രതീക്ഷിക്കുന്നു. ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി (NSIL) രണ്ട് ലോഞ്ചുകൾക്കുമായി  വൺവെബ്ബ്  1,000 കോടി രൂപയിലധികം കരാർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ കമ്പനിയായ ഭാരതി ഗ്ലോബലിന്റെയും യുകെ സർക്കാരിന്റെയും സംയുക്ത സംരംഭമാണ് വൺവെബ്. 2023-ൽ നിശ്ചയിച്ചിരിക്കുന്ന മറ്റൊരു ദൗത്യം രാജ്യത്തിന്റെ NavIC കോൺസ്റ്റലേഷന് വേണ്ടിയുളള ഒരു നാവിഗേഷൻ ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ്.സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SSLV) വിക്ഷേപണം ഡിസംബറിൽ ഉണ്ടാകും. സമുദ്രങ്ങളെ പഠിക്കാൻ ഐഎസ്ആർഒ ഓഷ്യൻസാറ്റ്-3  അയയ്ക്കും.

ISRO planning Sun and Moon Missions in 2023.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version