Indian Electronics and Semiconductor Association awarded Silizium as the ‘Most Promising Startup - Semiconductor IPs, SoC, Systems’.

മലയാളികൾ തുടക്കമിട്ട Silizium Circuits എന്ന സ്റ്റാർട്ടപ്പിന് പുരസ്കാരം. അനലോ​ഗ് റേഡിയോ ഫ്രീക്വൻസി സെമികണ്ടക്ടർ ഇന്റലക്ച്വൽ പ്രോപ്പർട്ടി കമ്പനിയായ Silizium Circuits ഏറ്റവും മികച്ച സാധ്യതകളുളള സെമി കണ്ടക്ടർ സ്റ്റാർട്ടപ്പിനുളള പുരസ്കാരം നേടി.

Indian Electronics and Semiconductor Association awarded Silizium as the ‘Most Promising Startup – Semiconductor IPs, SoC, Systems’.

ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് സെമി കണ്ടക്ടർ അസോസിയേഷനാണ് സ്റ്റാർട്ടപ്പിന് ബഹുമതി നൽകിയത്. കൊച്ചി രാജ​ഗിരി എഞ്ചിനിയറിം​ഗ് കോളേജിൽ പഠിച്ച ഡോ.അരുൺ അശോകും റിജിൻ ജോണും 2020-ലാണ് സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്. സെമികണ്ടക്ടർ മേഖലയിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന സ്ഥിതി ഒഴിവാക്കുന്നതിന് സഹായകമാകുന്ന ഐപിയാണ് Silizium Circuits വികസിപ്പിച്ചത്. കേന്ദ്രത്തിന്റെ മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ വേൾഡ് സംരംഭങ്ങൾക്ക് കൂടുതൽ സംഭാവനകൾ നൽകാൻ പുരസ്കാരം പ്രചോദനമാകുമെന്ന് റിജിൻ ജോൺ പ്രതികരിച്ചു. 2030-ഓടെ ഇന്ത്യയിലെ ഏറ്റവും വലിയ അനലോഗ് റേഡിയോ ഫ്രീക്വൻസി ഐപി കയറ്റുമതിക്കാരാകുകയാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനലോഗ് റേഡിയോ ഫ്രീക്വൻസി ഐപി ഇറക്കുമതിക്ക് ബദലായി തദ്ദേശീയമായ സിലിസിയം സർക്യൂട്ട് ഐപികൾ 2025-ഓടെ ഉപയോ​ഗിക്കാനുളള ദൗത്യത്തിലാണ് സ്റ്റാർട്ടപ്പെന്ന് റിജിൻ പറഞ്ഞു.

IIT ഹൈദരബാദ് ഫാബിൾസ് ചിപ്പ് ഡിസൈൻ ഇൻകുബേറ്ററിൽ നിന്നുള്ള നിന്ന് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് സ്റ്റാർട്ടപ്പ് നേടിയിരുന്നു. വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 75 ലക്ഷം രൂപ സമ്മാനത്തുകയായി നേടിയിട്ടുണ്ട്. Swadeshi Microprocessor ചലഞ്ചിലെ 100 സെമിഫൈനലിസ്റ്റുകളിൽ ഒന്നായിരുന്നു സിലിസിയം. കൂടാതെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഐഡിയ ഗ്രാന്റും നേടിയിരുന്നു. NXP 2022 കോഹോർട്ടിലെ ടോപ്പ് 10-ലും ഇടം നേടി.

Indian Electronics and Semiconductor Association awarded Silizium as the ‘Most Promising Startup – Semiconductor IPs, SoC, Systems’.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version