ആറാം വയസ്സിൽ കളിപ്പാട്ടങ്ങളിൽ തുടങ്ങിയതാണ് ദീപക് ഖത്രിയുടെ ഇലക്ട്രോണിക്സ് കമ്പം. കളിപ്പാട്ടങ്ങൾ പൊട്ടിച്ച് ഉള്ളിലെ ഘടകങ്ങളും അവയുടെ പ്രവർത്തനരീതിയും പരിശോധിക്കുന്നതായിരുന്നു കുഞ്ഞു ഖത്രിയുടെ കളി. മുതിർന്നപ്പോൾ പരിശോധന ടെലിവിഷൻ സെറ്റുകളിലായി.

ഇലക്‌ട്രോണിക്‌സ് ഒരു ഹരമായി മാറിയപ്പോൾ  വീട്ടുപകരണങ്ങൾ വിട്ട് സ്ക്രാപ്പ് ഷോപ്പുകൾ സന്ദർശിക്കാൻ തുടങ്ങി. സോളിഡറിംഗ് അയണും മറ്റും  വാങ്ങുകയും ഇലക്രോണിക് ഉപകരണങ്ങൾ തുറന്ന് സർക്യൂട്ടുകൾ കാണാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു ഖത്രി.

വഴിത്തിരിവായ വീഡിയോ

അങ്ങനെ ഡൽഹിയിലെ നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് തന്നെ തിരഞ്ഞെടുത്തു.

ന്യൂറോ സയന്റിസ്റ്റ് ഗ്രെഗ് ഗേജിന്റെ (Greg Gage) ഒരു TED ടോക്കാണ് ഖത്രിയുടെ ജീവിതം മാറ്റിമറിച്ചത്. ഗേജ്, വീ‍ഡിയോയിൽ കാണിച്ച ഒരു ന്യൂറോ സയൻസ് DIY കിറ്റ്, ന്യൂറോ സയൻസിൽ താല്പര്യം ജനിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ന്യൂറോ സയൻസ് കിറ്റുകൾ നൽകുന്ന ബാക്ക്‌യാർഡ് ബ്രെയിൻസിന്റെ (Backyard Brains) കോ-ഫൗണ്ടറും സിഇഒയുമാണ് ഗ്രെഗ് ഗേജ്. അവരുടെ എല്ലാ വിവരങ്ങളും ഓപ്പൺ സോഴ്‌സ് ആണ്, ഇത് ഖത്രിയെ ഗേജിന്റെ കിറ്റുകൾ പരിശോധിച്ച് അതുപോലെ ഒരെണ്ണം നിർമ്മിക്കാൻ പ്രേരിപ്പിച്ചു.

അപ്‌സൈഡ് ഡൗൺ ലാബ്സിന്റെ പിറവി

2016-ൽ നടത്തിയ ന്യൂറോ സയൻസിലെ ഈ ആദ്യ പരീക്ഷണം നാല് വർഷത്തിന് ശേഷം അപ്‌സൈഡ് ഡൗൺ ലാബ്സ് (Upside Down Labs) എന്ന സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിലേക്ക് ഖത്രിയെ നയിച്ചു. DIY ന്യൂറോ സയൻസ് കിറ്റുകൾ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ടപ്പാണ് ഇതെന്ന് ഖത്രി പറയുന്നു. കോളേജിൽ പഠിക്കുമ്പോൾ തന്നെ, ന്യൂറോ സയൻസ് കിറ്റുകൾ വിലകുറഞ്ഞതാക്കുന്നതിന് ചെലവ് കുറഞ്ഞ ഡിസൈനുകൾ സൃഷ്ടിക്കാൻ ഖത്രി ശ്രമിച്ചിരുന്നു. ആദ്യം നിർ‌മിച്ചത് EEG, ECG, EKG, EMG എന്നിവ പോലുള്ള ബയോളജിക്കൽ സിഗ്നലുകൾ നൽകാൻ കഴിയുന്ന ഒരു ഓപ്പൺ ഹാർഡ്‌വെയർ ബോർഡാണ് -Bioamp v1.

499 രൂപ മുതൽ വിലയുളള ന്യൂറോ സയൻസ് കിറ്റുകൾ

Tindie മാർക്കറ്റ് പ്ലേസിൽ  ഖത്രി രണ്ട് പ്രോ‍ഡക്റ്റുകൾ ഇട്ടു. എന്നാൽ അവ വിൽക്കാൻ ഒരുപാട് സമയമെടുത്തു. 2020-ൽ രണ്ട് പേർ ഉൽപ്പന്നങ്ങൾ വാങ്ങി, അതാണ്  മുന്നോട്ട് പോകാൻ പ്രേരണയായത്. 2021-ൽ ഖത്രിക്കൊപ്പം ഭാവന സെഹ്ഗാൾ(Bhawna Sehgal), ദിക്ഷന്ത് ദഹിയ (Dikshant Dahiya) എന്നിവരും ചേർന്നു. ഇപ്പോൾ പത്തോളം പേരാണ് ടീമിനൊപ്പമുളളത്.  IIT മാണ്ഡിയിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പ്  വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രോജക്ടുകൾ ഉണ്ടാക്കി  പര്യവേക്ഷണം ചെയ്യുന്നതിനായി 499 രൂപ മുതൽ വിലയുളള അഫോഡബിൾ DIY ന്യൂറോ സയൻസ് കിറ്റുകൾ നിർമിച്ചിട്ടുണ്ട്. മറ്റുളളവർക്കും ഉപയോഗിക്കാനായി എല്ലാ ഗവേഷണങ്ങളും ഓപ്പൺ സോഴ്‌സ് ആയി സൂക്ഷിച്ചിട്ടുണ്ടെന്നും ഖത്രി പറയുന്നു.

വിദ്യാർത്ഥികൾക്കും പഠിക്കാം

നിലവിൽ  എട്ട് പ്രോഡക്ടുകൾ സ്റ്റാർട്ടപ്പിനുണ്ട്. അതിൽ ഏറ്റവും പ്രചാരമുള്ളത് Bioamp EXG pill ആണ്. ഈ ബോർഡ് ഉപയോഗിച്ച്, hardware, software ഫിൽട്ടറുകളോ ചേർക്കാതെ ഹൃദയം (ECG), പേശികൾ (EMG), കണ്ണുകൾ (EOG), തലച്ചോറ് (EEG) എന്നിവയിൽ നിന്നുള്ള ബയോപൊട്ടൻഷ്യൽ സിഗ്നലുകൾ റെക്കോർഡുചെയ്യാനാകും. Upside Down Labs Store, Amazon, Crowd supply, Tindie, Mouser.in.  എന്നിവയിൽ ഖത്രിയുടെ പ്രോ‍ഡക്റ്റുകൾ ലഭ്യമാണ്. ഇന്ത്യക്ക് പുറമേ സ്വിറ്റ്‌സർലൻഡ്, യുഎസ്എ, കാനഡ, യുകെ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ഗവേഷകരും prosthetic hand controllers, drowsiness detectors ഇവയെല്ലാം നിർമ്മിക്കുന്നതിനും  മറ്റും ദീപക് ഖത്രി നിർമ്മിച്ച ന്യൂറോ സയൻസ് കിറ്റുകൾ ഉപയോഗിക്കുന്നുണ്ട്.

Deepak Khatri’s obsession with electronics started at the age of 6. Little Kathri’s pastime activity was to break his toys open and check the components and functioning mode. Growing up, his attention drifted to bigger items such as television. Gradually, he started visiting scrap shops to know more about electronics. He even had a soldering iron. Later, he selected engineering at the Nethaji Subhash Institute of Technology. Listening to the TED talk of Greg Gage, a neuroscientist, changed the course of Khatri’s life. In the video, Gage showed a neuroscience DIY kit. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version