ഓഷ്യൻസാറ്റ് 6 ഉൾപ്പെടെ 9 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച പിഎസ്എൽവി-സി 54 ദൗത്യം ISRO ഏറ്റെടുത്തതിൽ ഏറ്റവും ദൈർഘ്യമേറിയത്.

9 ഉപഗ്രഹങ്ങളേയും വ്യത്യസ്ത ഭ്രമണപഥങ്ങളിലെത്തിക്കുന്നതിന് 2.17 മണിക്കൂറാണ് എടുത്തത്. ഭ്രമണപഥം മാറ്റാൻ പിഎസ്എൽവി റോക്കറ്റിൽ രണ്ട് ഓർബിറ്റ് ചേഞ്ച് ത്രസ്റ്ററുകൾ (Orbit Change Thrusters) ഉപയോഗിച്ചു.  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ശനിയാഴ്ച്ചയായിരുന്നു പിഎസ്എൽവി-സി 54 വിക്ഷേപിച്ചത്. സമുദ്ര നിരീക്ഷണത്തിനായി വിക്ഷേപിച്ച ഓഷ്യൻസാറ്റ് പരമ്പരയിലെ മൂന്നാം തലമുറ  ഉപഗ്രഹമാണ് 1172 കിലോ ഭാരമുളള Earth Observation Satellite-6 (EOS-6). ഓഷ്യൻ കളർ മോണിറ്റർ, സീ സർഫേസ് ടെമ്പറേച്ചർ മോണിറ്റർ, Ku-Band scatterometer എന്നിങ്ങനെ മൂന്ന് സമുദ്ര നിരീക്ഷണ സെൻസറുകൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യത്തേതാണ് ഇത്.

മത്സ്യവിഭവലഭ്യത, സമുദ്രത്തിലെ കാർബൺ ആഗിരണം ചെയ്യൽ, ഹാനികരമായ ആൽഗകൾ, കാലാവസ്ഥാ പഠനങ്ങൾ ഫൈറ്റോപ്ലാങ്ക്ടൺ നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇത്  സഹായകമാകും.

വിക്ഷേപണത്തിൽ ഡിപ്ലോമാറ്റിക് സാറ്റ്ലൈറ്റും

8 നാനോ ഉപഗ്രഹങ്ങളും ഈ ദൗത്യത്തിൽ വിക്ഷേപിച്ചു. ഇന്ത്യയുടെ സഹകരണത്തോടെ ഭൂട്ടാൻ വികസിപ്പിച്ച നാനോ സാറ്റലൈറ്റ് INS-2B ഈ വിക്ഷേപണത്തിന്റെ ഭാഗമായിരുന്നു. ഭൂട്ടാനീസ് എഞ്ചിനീയർമാർക്ക് ബംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നതിനും പരീക്ഷിക്കുന്നതിനും ഉപഗ്രഹ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും പരിശീലനം നൽകി. പുതുതായി വിക്ഷേപിച്ച ഈ ഉപഗ്രഹം ഭൂട്ടാന്റെ പ്രകൃതി വിഭവങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ രാജ്യത്തെ സഹായിക്കുന്നതിന് ഉയർന്ന മിഴിവുള്ള ചിത്രങ്ങൾ നൽകും. സ്പേസ് സ്റ്റാർട്ടപ്പ് പിക്സലിന്റെ ആനന്ദ്, ധ്രുവ സ്പേസിന്റെ 2 തൈബോൾട്ട്  (thybolt) സാറ്റലൈറ്റുകൾ  Astrocast ന്റെ നാല് സാറ്റലൈറ്റുകളും വിക്ഷേപണത്തിൽ  ഉൾപ്പെട്ടിരുന്നു. EOS-6, ഡിപ്ലോമാറ്റിക് സാറ്റ്ലൈറ്റ് INS-2B ഒഴികെയുളളവയെല്ലാം വാണിജ്യവിക്ഷേപണങ്ങളാണ്.  പിഎസ്എൽവി-സി 54 ഇസ്രോയുടെ(ISRO) 56-മത്തെ ദൗത്യമാണ്.

ISRO successfully launched PSLV-C54 carrying nine satellites. There were one EOS-06 satellite and eight nano-satellites. EOS-06 is the third-generation satellite in the Oceansat series.It will observe ocean colour data, sea surface temperature, wind vector data etc…

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version