മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള യാത്രകൾ പോലും വെല്ലുവിളിയാകുന്ന സാഹചര്യവുമുണ്ട്.
വൈകല്യമോ, പരിമിതമായ ചലനശേഷിയോ ഉള്ള ആളുകൾക്ക് യാത്ര ചെയ്യുമ്പോൾ പലപ്പോഴും വീൽചെയർ ആവശ്യമായി വരും. വീൽചെയർ ഉപയോഗിക്കുമ്പോൾ കാറിൽ കയറുന്നതും, ഇറങ്ങുന്നതും ഒരു വെല്ലുവിളിയാണ്.
ഈ പ്രശ്നങ്ങൾക്കെല്ലാം മികച്ച പരിഹാരമാണ് പ്രമുഖ ഇന്ത്യൻ മാനുഫാക്ച്ചറിംഗ് സ്ഥാപനമായ കരുണ സീറ്റിംഗ് അവതരിപ്പിക്കുന്നത്. എങ്ങനെയെന്നല്ലേ?
ഹാച്ച്ബാക്കുകളും എസ്യുവികളുമുൾപ്പെടെ ചെറുതും വലുതുമായ വാഹനങ്ങളിൽ ഘടിപ്പിക്കാനാകുന്ന കംപ്ലീറ്റ് മൊബിലിറ്റി സൊല്യൂഷൻ എന്ന പേരിലുള്ള ഒരു പ്രത്യേക വീൽചെയർ സംവിധാനം, അതാണ് ഇതിന് കരുണ നൽകുന്ന പരിഹാരം. പ്രായമായവർക്കും, പരിക്കിൽ നിന്നോ ശസ്ത്രക്രിയയിൽ നിന്നോ സുഖം പ്രാപിക്കുന്നവർക്കും അടക്കം ഇത് മികച്ച ഒരു ഓപ്ഷനാണ്.
പരിമിതമായ ചലനശേഷിയുള്ള ആളുകൾക്ക് കാറിൽ കയറുമ്പോഴും, ഇറങ്ങുമ്പോഴും അനുഭവപ്പെട്ടേക്കാവുന്ന വേദനയും, അസ്വസ്ഥതകളും ഇല്ലാതാക്കും എന്നതാണ് ഇതിന്റെ ഏറ്റവും മികച്ച പ്രത്യേകത. ചലന പ്രശ്നങ്ങളോ, സന്ധിവാതം പോലുള്ള രോഗങ്ങളോ ഉള്ളവർക്കും ഇരിപ്പിടം അനുയോജ്യമാണ്. ലെനോക്സ്-ഗാസ്റ്റൗട്ട് സിൻഡ്രോം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, മസ്കുലർ ഡിസ്ട്രോഫി, നട്ടെല്ല് പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും ഇത് തിരഞ്ഞെടുക്കാം. ഈ വീൽചെയറും സ്വിവൽ സീറ്റും കൂട്ടിച്ചേർക്കാൻ താരതമ്യേന എളുപ്പമാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. നിലവിൽ മുംബൈ, പോണ്ടിച്ചേരി എന്നിങ്ങനെ രാജ്യത്തെ രണ്ടിടങ്ങളിൽ ഇതിനോടകം തന്നെ കരുണയുടെ മൊബിലിറ്റി സൊല്യൂഷൻ സ്ഥാപിച്ചിട്ടുണ്ട്. കരുണ വികസിപ്പിച്ച മൊബിലിറ്റി സൊല്യൂഷൻ സംവിധാനം പേറ്റന്റും നേടിയിട്ടുണ്ട്. 94,500 ആണ് കരുണയുടെ കംപ്ലീറ്റ് മൊബിലിറ്റി സൊല്യൂഷന്റെ അടിസ്ഥാന വില.
സംവിധാനം ഇൻസ്റ്റാൾ ചെയ്യാൻ, ഉപഭോക്താക്കൾ അവരുടെ വാഹനങ്ങൾ കരുണ നിർദ്ദേശിക്കുന്ന ലൊക്കേഷനുകളിലെത്തിച്ചാൽ മതിയാകും. നിലവിൽ കരുണയുടെ ഉൽപന്നങ്ങളിൽ 90 ശതമാനവും പോണ്ടിച്ചേരിയിലാണ് ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി 10 ശതമാനം മുംബൈയിൽ നിന്നാണ്. വിപുലീകരണത്തിന്റെ ഭാഗമായി, മറ്റ് നഗരങ്ങളിലും കമ്പനി ഇപ്പോൾ ഡീലർ പങ്കാളിത്തം തേടുന്നുണ്ട്. ഉൽപന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ വാറന്റിയും, വിൽപ്പനാനന്തര സേവനവും കരുണ വാഗ്ദാനം ചെയ്യുന്നുണ്ട്. സമീപഭാവിയിൽ സർക്കാർ സ്ഥാപനങ്ങളിൽ കൂടുതൽ ക്രാഷ് സിമുലേഷനുകൾ നടത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.
People with mobility issues often find it hard to enter and exit a car. The height of the seat will be a hindrance to those who use a wheelchair. Caruna Seating, an Indian manufacturer, has introduced an innovative product ‘the complete mobility solution’ to solve this challenge. Both small and large vehicles can use this patented, custom-made wheelchair and swivel seat. The best part is that it will eliminate the pain or discomfort disabled people feel while getting in and out of a car. According to the manufacturer, the seat is also ideal for the elderly who have movement issues or medical conditions such as arthritis. Those who are suffering from Lenox-Gastaut syndrome, multiple sclerosis, muscular dystrophy, and spinal problems too can opt for this.