ഇതിനായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് അറിയിപ്പ് നൽകുന്നതിന് ആരോഗ്യ മന്ത്രാലയം, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അഭിപ്രായമാരാഞ്ഞു.
- തീയറ്ററുകളിലും ടെലിവിഷൻ ചാനലുകളിലും പ്രദർശിപ്പിക്കുന്ന എല്ലാ സിനിമകളിലും പ്രോഗ്രാമുകളിലും പുകയില ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന സമയത്തോ സിനിമയിലും ടെലിവിഷൻ പ്രോഗ്രാമിലും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന സമയത്തും സ്ക്രീനിന്റെ അടിയിൽ ഒരു സന്ദേശമായി പുകയില വിരുദ്ധ ആരോഗ്യ മുന്നറിയിപ്പ് പ്രദർശിപ്പിക്കേണ്ടതാണ്.
- സിനിമകളുടെയും ടെലിവിഷൻ പരിപാടികളുടെയും തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള പുകയില വിരുദ്ധ പരസ്യവും അവർ പ്രദർശിപ്പിക്കേണ്ടതുണ്ട്.
ഇത്തരം സന്ദേശം OTT പ്ലാറ്റ്ഫോമുകളിലും നിർബന്ധമാക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യമന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്.
ഗ്ലോബൽ യൂത്ത് ടുബാക്കോ സർവേ (2019) അനുസരിച്ച്, 13-15 വയസ് പ്രായമുള്ള വിദ്യാർത്ഥികളിൽ അഞ്ചിലൊന്ന് പേരും ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നവരാണ്.
പുകവലിക്കുന്നവരിലെ ശരാശരി പ്രായം യഥാക്രമം 11.5 വയസ്, 10.5 വയസ്, 9.9 വയസ്സ് എന്നിങ്ങനെയാണ്.
2019-ൽ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെയും ലോകാരോഗ്യ സംഘടനയുടെയും വിദഗ്ധർ ഓൺലൈൻ പരമ്പരകളിലെ പുകയില ചിത്രീകരണത്തെക്കുറിച്ചുള്ള പഠനം നടത്തിയിരുന്നു. കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ പ്രചാരത്തിലുള്ള ഓൺലൈൻ പരമ്പരകളിലെ പുകയില ചിത്രീകരണത്തെക്കുറിച്ചുള്ള പഠനത്തിൽ, വിദേശ ഷോകളിലെ ഓരോ എപ്പിസോഡിലുമുളള ശരാശരി പുകയില ചിത്രീകരണങ്ങളുടെ എണ്ണം ഇന്ത്യൻ ഷോകളിൽ ഉളളതിനെക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം സിനിമാ തിയറ്ററുകൾക്കും മൾട്ടിപ്ലക്സുകൾക്കും പുറത്തുനിന്നുള്ള ഭക്ഷണം നിരോധിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിനിമാ തിയേറ്ററുകൾ ഉടമകളുടെ സ്വകാര്യ സ്വത്തായതിനാൽ എന്ത് കൊണ്ടുപോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തിയറ്റർ ഉടമകൾക്ക് ഉണ്ട്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും സ്വന്തം ഭക്ഷണപാനീയങ്ങൾ കൊണ്ടുവരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു & കശ്മീർ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
കുട്ടികൾക്ക് ഭക്ഷണം കൊണ്ടുവരാനും സന്ദർശകർക്ക് സൗജന്യ കുടിവെള്ളം നൽകാനും തിയേറ്റർ ഉടമകൾ മാതാപിതാക്കളെ അനുവദിക്കണം. എന്നാൽ തിയേറ്റർ ഉടമകൾക്ക് ഹാളുകൾക്ക് പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ നിരോധിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.
The health ministry is in consultation with the information and broadcasting ministry and other important stakeholders about notifying OTT services like Netflix, Amazon Prime, and Hotstar to carry anti-tobacco warning messages similar to those shown in theatrically released films and TV shows.