ആദ്യം 11,000 രൂപയുണ്ടായിരുന്ന മാരുതിയുടെ ബുക്കിംഗ് ചെലവ് ഇതോടെ 25,000 രൂപയായി വർധിച്ചു. ഓൺലൈൻ വഴിയോ കമ്പനി വെബ്സൈറ്റ് വഴിയോ ഉപയോക്താവിന് വാഹനം ബുക്ക് ചെയ്യാം.
ഒരു മാസത്തിനുള്ളിൽ 1,000 യൂണിറ്റ് ജിംനി എസ്യുവി നിർമ്മിക്കാൻ മാരുതി പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 134 Nm ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ജിംനിക്ക് കരുത്തേകുന്നു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 4-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ എന്നീ ഫീച്ചറുകളും ജിംനിയ്ക്കുണ്ട്. മാരുതി സുസുക്കിയുടെ ഈ 5-ഡോർ പതിപ്പിന്റെ വില 2023 ഏപ്രിൽ മാസം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയാണ് വിപണിയിൽ മാരുതി സുസുക്കി ജിംനിയുടെ പ്രധാന എതിരാളികൾ.
ജിംനി വന്ന വഴി
മാരുതി സുസുക്കിയുടെ എക്കാലത്തെയും മികച്ച കാറുകളിലൊന്നായി അറിയപ്പെടുന്ന ജിംനി, 1970കൾ മുതൽ തന്നെ വിൽപ്പന നടത്തുന്നുണ്ട്. ഇപ്പോൾ അതിന്റെ നാലാം തലമുറ മോഡലാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം തലമുറ മോഡലായ ജിപ്സി നേരത്തെ രാജ്യത്ത് വിൽപ്പന നടത്തിയിരുന്നുവെങ്കിലും ഇത് പിന്നീട് നിർത്തലാക്കിയിരുന്നു. നാലാം തലമുറ ജിംനിയുടെ 3 ഡോർ പതിപ്പ് മറ്റ് രാജ്യങ്ങളിൽ ഇതിനോടകം തന്നെ ലഭ്യമാണ്. മാരുതി സുസുക്കി ജിംനിയുടെ ആൽഫ, സീറ്റ എന്നീ രണ്ട് വേരിയന്റുകൾക്കുമുള്ള ബുക്കിങ് 5000 കടന്നു കഴിഞ്ഞു. ആദ്യത്തെ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ബുക്കിങ് 3000 പിന്നിട്ടിരുന്നു. ഒരു മാസം 1000 യൂണിറ്റുകളാണ് മാരുതി സുസുക്കി ഇന്ത്യയിലേക്കായി നിർമ്മിക്കുന്നത്. 4 വീൽ ഡ്രൈവ് ഉൾപ്പെടെയുള്ള ഓഫ് റോഡ് സവിശേഷതകളുമായിട്ടാണ് ഈ എസ്യുവി വരുന്നത്. നെക്സ റീട്ടെയിൽ വഴിയാണ് ഈ വാഹനം വിൽപ്പന നടത്തുന്നത്.
Maruti Suzuki unveiled its five-door Jimny version at the recently concluded Auto Expo 2023. The off-road lifestyle sports utility vehicle received more than 3,000 bookings within two days. Bookings for the vehicle are open online on the company’s official website and offline at Maruti’s Nexa dealerships.