റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് 50 വർഷം പഴക്കമുള്ള കാമ്പ കോളയെ വീണ്ടും അവതരിപ്പിച്ചതോടെ ശീതള പാനീയ വ്യവസായരംഗത്ത് മത്സരമുണ്ടാകും എന്ന് പ്രവചിക്കപ്പെട്ടിരുന്നു. അതിനെ സാധൂകരിച്ചുകൊണ്ട് കൊക്കകോള രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ 200 മില്ലി ബോട്ടിലുകളുടെ വില കുറച്ചു.

രാജ്യത്ത് താപനില ഉയരുകയും ഉഷ്ണം വർ‌ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ ശീതള പാനീയങ്ങളുടെ ആവശ്യം വർധിച്ചതോടെയാണ് വിലക്കുറവ് വരുത്തിയത്. നേരത്തെ 15 രൂപ വിലയുണ്ടായിരുന്ന 200 മില്ലി കുപ്പികൾ തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇപ്പോൾ 10 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് വിതരണക്കാർ വ്യക്തമാക്കി. അതേസമയം മറ്റൊരു പ്രമുഖ കമ്പനിയായ പെപ്സികോ ഇതുവരെ വിലക്കുറവൊന്നും പ്രഖ്യാപിച്ചിട്ടില്ല.

നിലവിൽ, കൊക്കകോളയുടെ എൻട്രി ലെവൽ പാക്കിന് 250 മില്ലി PET ബോട്ടിലിന് 20 രൂപയായിരുന്നു വില. 10 രൂപ വിലയുള്ള 200 മില്ലി PET ബോട്ടിലുകളാണ് കാമ്പ കോള അവതരിപ്പിച്ചിരുന്നത്. കാമ്പ കോള, കാമ്പ നാരങ്ങ, കാമ്പ ഓറഞ്ച് എന്നിവയാണ് വിപണിയിലെത്തിയത്.

റിലയൻസ് കഴിഞ്ഞ വർഷം ഏറ്റെടുത്ത് അവതരിപ്പിച്ച കാമ്പകോളയുടെ യൂണിറ്റ് വില കൊക്കകോളയും പെപ്‌സിയും ഉൾപ്പെടെയുള്ള എതിരാളികളേക്കാൾ വളരെ കുറവാണ്. ഉദാഹരണത്തിന്, 2.25 ലിറ്റർ കോക്ക്, പെപ്‌സി PET ബോട്ടിലുകൾക്ക് 99 രൂപയും 2 ലിറ്റർ കാമ്പ കോള ബോട്ടിലിന് 80 രൂപയുമാണ് വില. റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് അടുത്തിടെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് തുടങ്ങി രാജ്യത്തുടനീളം കാമ്പ ഉൽപ്പന്നങ്ങളുടെ വിപണനം ആരംഭിച്ചിരുന്നു. ദക്ഷിണേന്ത്യൻ വിപണികളിൽ റിലയൻസിന്റെ വിതരണ ശൃംഖല ശക്തമാണെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന ഐപിഎൽ സീസണിലും കാമ്പ ഉൽപ്പന്നങ്ങൾ വൻതോതിൽ വിപണനം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. 2022 ൽ, ഇന്ത്യ, ബ്രസീൽ, ഗ്രേറ്റ് ബ്രിട്ടൻ, ന്യൂ മെക്സിക്കോ എന്നിവയുൾപ്പെടെയുള്ള വിപണികളിൽ കൊക്കകോള ‘ശക്തമായ വളർച്ച’ രേഖപ്പെടുത്തിയിരുന്നു. എന്നാൽ റഷ്യയിലെ ബിസിനസ്സ് താൽക്കാലികമായി നിർത്തിവച്ചത് കമ്പനിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

1970-കളിലും 80-കളിലും കൊക്കകോളയും പെപ്‌സിക്കോയും തങ്ങളുടെ ആധിപത്യം ആരംഭിച്ചപ്പോൾ കാമ്പ കോള ജനപ്രിയമായിരുന്നു. കാമ്പ ഉയർത്തുന്ന മത്സരം ആത്യന്തികമായി, ഉപഭോക്താക്കൾക്ക് പ്രയോജനം നൽകും. ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെന്നതിൽ സംശയമില്ലെങ്കിലും, വിതരണക്കാർ അത്ര സന്തുഷ്ടരല്ല. ഒരു വിലയുദ്ധം അനിവാര്യമാകുന്നതോടെ ഇത് കിഴിവുകളിലേക്കും പ്രമോഷനുകളിലേക്കും നയിക്കും. ഉപഭോക്താക്കൾക്ക് ഇത് നേട്ടമാണെങ്കിലും വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം ലക്ഷക്കണക്കിന് വിതരണക്കാരുടെ പ്രോഫിറ്റ് മാർജിനുകളെ ബാധിക്കുമെന്നും വിതരണക്കാർ പറയുന്നു.

Mukesh Ambani, Reliance Industries’ chairman and Asia’s richest man, is constantly growing his firm. He inked an agreement to enter the cola business last year and made a bold debut soon after Holi by announcing the introduction of three varieties of Campa Cola, Reliance’s most recognised brand of the 1970s. Following this, a price war sprang out in the Cola market, and other firms began lowering the cost of their products.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version