ദക്ഷിണേന്ത്യൻ ഹൈവേകളിൽ EV ചാർജിങ് കോറിഡോറുമായി BPCL

കൊച്ചി : EV യുമായി ഹൈവേകളിലെ യാത്രക്ക് നിങ്ങൾക്ക് ധൈര്യക്കുറവുണ്ടോ? എവിടെ വച്ചെങ്കിലും ചാർജ് തീർന്നാൽ എന്ത് ചെയ്യും? ഇനി അതോർത്തു വിഷമിക്കേണ്ട.

ദക്ഷിണേന്ത്യയിലെ ഹൈവേകളിൽ ഇനി വൈദ്യുത വാഹനങ്ങളുടെ വിളിക്കായി കാതോർക്കും ഹലോ ബി പി സി എല്‍ ആപ്പ്.

ഇനി BPCL കോറിഡോറിൽ നിങ്ങളുടെ EV ചാർജിനിടുക. എന്നിട്ട് 30 മിനിറ്റ് കാത്തിരിക്കുക. നിങ്ങളുടെ EV 125 km റേഞ്ച് വരെ യാത്ര തുടരാനുള്ള ചാർജിലാകും. ഉറപ്പ്. ഈ ദൂരം താണ്ടുമ്പോളേക്കും നിങ്ങൾ അടുത്ത നിങ്ങൾ അടുത്ത BPCL ചാർജിങ് സ്റ്റേഷൻ കണ്ടിരിക്കും.

15 ഹൈവേകൾ; 110 ഇന്ധനസ്റ്റേഷനുകൾ;

 19 ചാര്‍ജിങ് സ്റ്റേഷനുകള്‍; 5000 km ലേറെ വൈദ്യുത കോറിഡോറാക്കാൻ BPCL

വൈദ്യുത വാഹനങ്ങളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി അതിവേഗ EV ചാർജിങ് കോറിഡോറുകൾ വരുന്നു. 5000 കിലോമീറ്ററിലേറെ ഹൈവേ സ്‌ട്രെച്ചുകളിലെ ഈ കോറിഡോറുകളിൽ EV ചാർജിങ്സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം (ബി പി സി എല്‍) തുടക്കമിട്ടു. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ 15 ഹൈവേകളില്‍ 110 BPCL ഇന്ധനസ്റ്റേഷനുകളിലായി 19 വാഹന ചാര്‍ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. അതിവേഗ ചാര്‍ജിങ് കോറിഡോറുകളുടെ ഉത്ഘാടനം ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി.എസ് രവി കൊച്ചിയില്‍ നിര്‍വഹിച്ചു.

കേരളത്തിൽ 19 ഇന്ധന സ്റ്റേഷനുകളുമായി മൂന്ന് കോറിഡോറുകളും കര്‍ണാടകയില്‍ 33 ഇന്ധന സ്റ്റേഷനുകളുമായി 6 കോറിഡോറുകളും തമിഴ്‌നാട്ടില്‍ 58 ഇന്ധന സ്റ്റേഷനുകളുമായി 10 കോറിഡോറുകളുമാണ് തുറക്കുന്നത്. “വൈദ്യുത വാഹന ചാര്‍ജര്‍ ലൊക്കേറ്റര്‍, ചാര്‍ജിങ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഹലോ ബി പി സി എല്‍ ആപ്പ് വഴി ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്”. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി.എസ് രവി പറഞ്ഞു.

“ബിപിസിഎല്ലിന്റെ ഇന്ധന സ്റ്റേഷനുകളില്‍ നിന്ന് 125 കിലോമീറ്റര്‍ വരെ റേഞ്ചുകിട്ടുന്ന രീതിയില്‍ വൈദ്യുതവാഹനം ചാര്‍ജ് ചെയ്യാന്‍ 30 മിനിറ്റാണ് വേണ്ടിവരുക. അതിനാല്‍ രണ്ട് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കിടയില്‍ 100 കിലോമീറ്റര്‍ ദൂരമാണ് നല്‍കിയിട്ടുള്ളത് . ഇത് ഹൈവേകളിൽ EV യിലെ യാത്ര സുഖകരവും ടെൻഷൻ രഹിതവും ആക്കുമെന്നുറപ്പ്” സൗത്ത് റീട്ടെയില്‍ മേധാവി പുഷ്പ കുമാര്‍ പറഞ്ഞു.

ബി പി സി എല്‍ ഇതുവരെ 21 ഹൈവേകള്‍ വൈദ്യുത കോറിഡോറുകളാക്കി മാറ്റിക്കഴിഞ്ഞു. 2023 മാര്‍ച്ച് 31-ഓടു കൂടി 200 ഹൈവേകള്‍ അതിവേഗ വൈദ്യുത ചാര്‍ജിങ് പോയിന്റുകളാക്കി മാറ്റാനാണ് പദ്ധതി. തീര്‍ത്ഥാടന- വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കികൊണ്ടാണ് ഹൈവേ സ്‌ട്രെച്ചുകള്‍ വൈദ്യുതീകരിക്കുന്നത്. ഇതോടെ കൂടുതൽ EV കൾ സധൈര്യം BPCL കോറിഡോറുള്ള ഹൈവേകളിൽ കുതിച്ചു പായും. 

Fast EV charging corridors are coming up in three states of South India to promote the growth of electric vehicles. Bharat Petroleum (BPCL) has initiated installation of EV charging stations along these corridors along over 5000 km highway stretches.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version