ഇന്ത്യയുടെ പ്രതിശീർഷ  വരുമാനം 14.9 ലക്ഷമാകും. നിലവിലത്തെ GDP യുടെ 7 ഇരട്ടി വരുമിത്. എപ്പോഴാണത് സംഭവിക്കുക ? 2047 സാമ്പത്തിക വർഷത്തിൽ.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടാണത്.

ഓർക്കണം 2023 സാമ്പത്തിക വർഷത്തിൽ 2 ലക്ഷമാണ് ഇന്ത്യയുടെ പ്രതിശീർഷ വരുമാനം. വരുമാന നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരിലെ താഴ്ന്ന സ്ലാബിലുള്ള 25% പേർ ആ സ്ലാബ് വിട്ടുയരും. നിലവിൽ ഇൻകം ടാക്‌സ് റിട്ടേൺസ് ഫയൽ ചെയ്തവരുടെ കണക്കുകൾ വിശകലനം ചെയ്‌തതാണീ റിപ്പോർട്ട്.

2047  എന്ന ലക്ഷ്യത്തിലേക്കടുക്കുമ്പോൾ 25% പേർ താഴ്ന്ന സ്ലാബ് വിട്ടുയരുന്നതിൽ 17.5 ശതമാനം പേർ 5-10 ലക്ഷം വിഭാഗത്തിലേയ്ക്കും 5 ശതമാനം പേർ 10-20 ലക്ഷം വിഭാഗത്തിലേയ്ക്കുമാണെത്തുക. 0.5 ശതമാനം പേർ 50-1 കോടി വിഭാഗത്തിലേയ്ക്കും 0.075 പേർ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വിഭാഗത്തിലേയ്ക്കും മാറും. സ്വതന്ത്രദിനാഘോഷത്തോടനുബന്ധിച്ച റിപ്പോർട്ടിലാണ് എസ്ബിഐ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തു സ്ഥിരമായും, മുടക്കമില്ലാതെയും ഐടിആർ ഫയൽ ചെയ്യുന്നവർ 2047 സാമ്പത്തിക വർഷത്തിൽ 482 ദശലക്ഷമായി ഉയരുമെന്ന് റിപ്പോർട്ടിൽ പ്രതീക്ഷ പുലർത്തുന്നു. രാജ്യത്തു വരുമാന നികുതി നൽകേണ്ട തൊഴിലാളികളുടെ വിഹിതം അപ്പോൾ  85.3 ശതമാനമാകും. നിലവിലിത് 22.4 ശതമാനമാണ്.

  2023 സാമ്പത്തിക വർഷത്തിൽ 70 ദശലക്ഷം പേർ ഐടിആർ ഫയൽ ചെയ്തു. 2047 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ജനസംഖ്യ 1610 ദശലക്ഷമായി ഉയരുമെന്നും റിപ്പോർട്ട് പറഞ്ഞു.

ഇതോടെ നികുതി നൽകേണ്ട തൊഴിൽ ശക്തി 565 ദശലക്ഷമായി ഉയരും. നിലവിലിത് 313 ദശലക്ഷമാണ്.

നിങ്ങൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോഴും സൂക്ഷിക്കണം. അസത്യം ഒന്നും രേഖപ്പെടുത്താതിരിക്കാൻ  ശ്രദ്ധിക്കുക .  ഫയൽ ചെയ്യുമ്പോൾ, നികുതി ഇളവുകളും കിഴിവുകളും ക്ലെയിം ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധാലുവായിരിക്കണം. നടപ്പ് വർഷമോ മുൻ വർഷങ്ങളിലോ ഫയൽ ചെയ്ത ഐടിആർ പ്രോസസ്സ് ചെയ്യുമ്പോൾ ആദായനികുതി വകുപ്പിന് ഐടിആറുകളിൽ തെളിവ് ആവശ്യപ്പെടാം. നിങ്ങൾ അപ്‌ലോഡ് ചെയ്തത് തെറ്റായ വിവരങ്ങളെന്നു കണ്ടെത്തിയാൽ നിങ്ങളിൽ നിന്നുംപിഴയീടാക്കാൻ വ്യവസ്ഥയുണ്ട്.

റിട്ടേൺ സമർപ്പിക്കുമ്പോൾ  വ്യക്തികൾക്ക് തെളിവ് നൽകാൻ കഴിയുന്നില്ലെങ്കിൽ അല്ലെങ്കിൽ ആദായനികുതി വകുപ്പ് തെളിവിൽ തൃപ്തരല്ലെങ്കിൽ, ക്ലെയിം വ്യാജമായി കണക്കാക്കും. അത്തരം സന്ദർഭങ്ങളിൽ, ആദായനികുതി വകുപ്പിന് പിഴ ഈടാക്കാൻ കഴിയും.

 തെറ്റായ കിഴിവുകൾ ക്ലെയിം ചെയ്യുന്നത് വരുമാനം തെറ്റായി റിപ്പോർട്ട് ചെയ്യുന്നതിന് തുല്യം

 വ്യാജ വാടക രസീതുകളെ അടിസ്ഥാനമാക്കി ഉയർന്ന എച്ച്ആർഎ ഇളവ് അവകാശപ്പെടുന്നത് അല്ലെങ്കിൽ ഡോക്യുമെന്ററി തെളിവുകളില്ലാതെ ചാപ്റ്റർ 6-എ പ്രകാരം കിഴിവുകൾ അവകാശപ്പെടുന്നത് വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതിനോ മറച്ചുവയ്ക്കുന്നതിനോ തുല്യം തന്നെയാണ്.  

നികുതിദായകൻ ഡോക്യുമെന്ററി തെളിവുകൾ നൽകിയില്ലെങ്കിൽ വരുമാനം തെറ്റായി റിപ്പോർട്ട് ചെയ്തതിന് ആദായനികുതി വകുപ്പിന് പിഴയും പിഴപ്പലിശയും ഈടാക്കാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 270 എ പ്രകാരം അത്തരം തെറ്റായ വരുമാനത്തിന് നൽകേണ്ട നികുതിയുടെ 200% ന് തുല്യമായ തുക പിഴ ഈടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.  

2021-22 സാമ്പത്തിക വർഷത്തിൽ (AY2022-23) ഫയൽ ചെയ്ത ഐടിആറുകൾക്ക് ക്ലെയിം ചെയ്ത കിഴിവുകളുടെ തെളിവ് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് ശമ്പളക്കാരായ വ്യക്തികൾക്ക് നോട്ടീസ് അയച്ചു.

റിട്ടേൺ ഫയൽ ചെയ്യാൻ മറക്കാതെ ഈ സംസ്ഥാനങ്ങൾ

ഇൻകം ടാക്‌സ് റിട്ടേൺ (ഐടിആർ) ഫയലിംഗിൽ മുന്നിൽ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ.എസ്ബിഐ ഗവേഷണ റിപ്പോർട്ട് അനുസരിച്ച്, 2023 സാമ്പത്തിക വർഷത്തിൽ സമർപ്പിച്ച മൊത്തം ആദായനികുതി റിട്ടേണുകളിൽ 48 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. മൊത്തത്തിൽ, എവൈ 22 നെ അപേക്ഷിച്ച് 64 ലക്ഷം ഐടിആർ എവൈ 23 ൽ ഫയൽ ചെയ്തു.
 റിട്ടേണിൽ മടിക്കാതെ ഇവർ

ഇക്കൊല്ലത്തെ റിട്ടേൺ ഫിലിംഗിൽ  ഏറ്റവും കൂടുതൽ വർദ്ധന രജിസ്റ്റർ ചെയ്തത് മഹാരാഷ്ട്രയിലാണ്. ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവ പിന്നാലെയുണ്ട്.  ചെറിയ സംസ്ഥാനങ്ങളായ മണിപ്പൂർ, മിസോറാം, നാഗാലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഐടിആറുകളുടെ എണ്ണം, 9 വർഷത്തിൽ 20 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി.

India’s per capita income will be 14.9 lakhs. This will be 7 times the current GDP. When will it happen? In FY 2047. This is the report of State Bank of India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version